കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍ - coronavirus
പരിശോധനക്കായി അയച്ച 104 സാമ്പിളുകളില്‍ 34 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്
കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. 1999 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ 34 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. സാമ്പിളുകള്‍ ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കേന്ദ്രത്തിലും പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.