തിരുവനന്തപുരം: സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 8 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 1,55,290 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 2,71,000 ഡോസ്, എറണാകുളത്ത് 3,14,500 ഡോസ്, കോഴിക്കോട് 2,14,500 ഡോസ് എന്നിങ്ങനെയാണ് കൊവിഷീല്‍ഡ് വാക്‌സിൻ ലഭ്യമായത്.
സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി - കൊവിഷീല്‍ഡ്
8 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിനും 1,55,290 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.
സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി
കൊവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യ വകുപ്പിൻ്റെ ശ്രമം.
Also Read: അച്ചടക്ക രാഹിത്യം വെച്ചുപൊറുപ്പിക്കില്ല, കോൺഗ്രസ് ഇനി സെമി കേഡർ