തിരുവനന്തപുരം:ബ്ലാക്ക് ഫംഗസ് ബാധയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. ജനുവരി മുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോമൈകോസിസ് സംബന്ധിച്ച് വിവരം കൃത്യമായി കൈമാറണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സ്‌റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിനാണ് ഇത് സംബന്ധിച്ച വിവരം നല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്ന്. ഇതുകൂടാതെ കൊവിഡ് രോഗികളിലെ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശവും ആരോഗ്യ വകുപ്പ് പുറത്തിറക്കി.
കൊവിഡ് സ്ഥാരീകരിച്ചവരില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണം. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗസ് ബാധയ്ക്ക് സാധ്യത. അതിനാല്‍ എല്ലാ ഐസിയുകളിലും പരിശോധന നടത്തണമെന്നും ഈ പരിശോധന ഉടന്‍ തന്നെ നടത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് രോഗികളെ ഡിസ്‌ച്ചാർജ് ചെയ്യുമ്പോള്‍ ഫംഗസ് ബാധ സംബന്ധിച്ച് ബോധവത്ക്കരണം നടത്തണമെന്നും ആരോഗ്യ വകുപ്പിന്‍റെ പ്രസ്‌താവനയിൽ പറയുന്നുണ്ട്.