കേരളം

kerala

ETV Bharat / state

പ്ലസ് വൺ പരീക്ഷ നടത്തിപ്പ്: സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ - sivankutty

പരീക്ഷയ്‌ക്കെതിരായി രംഗത്ത് വരുന്നവർ നന്നായി പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. വിദ്യാർഥിയും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് ഇല്ലാതാക്കി കുട്ടികളെ ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പ്ലസ് വൺ പരീക്ഷ നടത്തിപ്പ്  പ്ലസ് വൺ പരീക്ഷ  Plus One exam  conduct Plus One exam  affidavit to conduct Plus One exam  സംസ്ഥാന സർക്കാരുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ  പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ  സത്യവാങ്മൂലം  affidavit  state governments affidavit  state governments  സംസ്ഥാന സർക്കാർ  വി ശിവൻകുട്ടി  ശിവൻകുട്ടി  sivankutty  വിദ്യാഭ്യാസ മന്ത്രി
പ്ലസ് വൺ പരീക്ഷ നടത്തിപ്പ്: സംസ്ഥാന സർക്കാരുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

By

Published : Sep 10, 2021, 6:30 PM IST

തിരുവനന്തപുരം:പ്ലസ് വൺ പരീക്ഷ നടത്തിപ്പിൽ നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. വിരലിലെണ്ണാവുന്ന കൂട്ടരാണ് പരീക്ഷ നടത്തിപ്പിന് എതിരെ കോടതിയിൽ പോകുന്നതെന്ന് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പരീക്ഷയ്‌ക്കെതിരായ സന്ദേശവുമായി രംഗത്ത് വരുന്നവർ നന്നായി പഠിച്ച് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. വിദ്യാർഥിയും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് ഇല്ലാതാക്കി കുട്ടികളെ ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്ലസ് വൺ പരീക്ഷ നടത്തിപ്പ്: സംസ്ഥാന സർക്കാരുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

പരീക്ഷ നടത്തി ഒരു കുട്ടിയേയും പീഡിപ്പിക്കില്ല. ഫോക്കസ് വിഷയങ്ങൾ നൽകിയാണ് പരീക്ഷ നടത്തുന്നത്. പഠിക്കാനും പരീക്ഷ എഴുതാനുമുള്ള കുട്ടികളുടെ ആവേശത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടിയിൽ നിന്ന് ഇക്കൂട്ടർ പിന്മാറണം. അതേസമയം 13-ാം തീയതിയിലെ കോടതി വിധി എന്തായാലും അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. അനുകൂല സാഹചര്യം വന്നാൽ കേരളത്തിൽ സ്‌കൂളുകൾ തുറക്കുമെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി അധ്യാപകർക്കുള്ള വാക്‌സിനേഷൻ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

ALSO READ:പ്ലസ്‌ വൺ പരീക്ഷ; സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് വി ശിവൻകുട്ടി

ABOUT THE AUTHOR

...view details