കേരളം

kerala

ETV Bharat / state

സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ യുവജന സഹകരണ സംഘങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

ഐടി, നിര്‍മാണ മേഖല, കൃഷി, മാലിന്യ നിര്‍മാര്‍ജനം, വാണിജ്യം, ഉത്പാദനം തുടങ്ങിയ വിവധ മേഖലകളിലാണ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം  യുവാക്കൾക്ക് സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം  സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ യുവജന സഹകരണ സംഘം  യുവജന സഹകരണ സംഘം  സ്റ്റാര്‍ട്ടപ്പ്  സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ യുവജന സഹകരണ സംഘങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍  State Government with Youth Co operative Societies on Startup Model  Youth Co operative Societies  Youth Co operative Societies on Startup Model  Startup  operative Societies  സഹകരണ സംഘം  സംസ്ഥാന സർക്കാരുടെ സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം
സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ യുവജന സഹകരണ സംഘങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

By

Published : Sep 3, 2021, 4:05 PM IST

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ യുവജന സഹകരണ സംഘങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. 18നും 45നും ഇടയില്‍ പ്രയമുളളവര്‍ക്കായാണ് ഇത്തരത്തിൽ സഹകരണ വകുപ്പ് സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നത്.

26 സഹകരണ സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐടി, നിര്‍മാണ മേഖല, കൃഷി, മാലിന്യ നിര്‍മാര്‍ജനം, വാണിജ്യം, ഉത്പാദനം തുടങ്ങിയ വിവധ മേഖലകളിലാണ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

യുവാക്കൾക്ക് സ്റ്റാര്‍ട്ടപ്പ് സഹകരണ സംഘം

സംസ്ഥാന സര്‍ക്കാറിന്‍റെ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. ഈ സംഘങ്ങളിലൂടെ യുവാക്കള്‍ക്ക് നിക്ഷേപ സമാഹരണം നടത്തി പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള അവസരമാണ് ലഭിക്കുക.

യുവജന സഹകരണ സംഘത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറ്റ് സംഘങ്ങളും തിങ്കളാഴ്‌ച മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംഘത്തിന്‍റെ അപേക്ഷയും ബൈലോയും സഹകരണകരണ വകുപ്പ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച അപേക്ഷയില്‍ നിന്നാണ് സംഘം അനുവദിച്ചിരിക്കുന്നത്.

ALSO READ:'അഞ്ച് ലക്ഷം കുട്ടികൾ ഇനിയും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്ത്'; പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം

ആദ്യ ഘട്ടത്തില്‍ വന്ന എല്ലാ അപേക്ഷകള്‍ക്കും അനുമതി നല്‍കി. കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ ഇത് പരിഗണിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. രാജ്യത്ത് തന്നെ സഹകരണ മേഖലയില്‍ ഇത്തരമൊരു സംരംഭം ആദ്യമാണ്. ഇതിലൂടെ ചെറുപ്പക്കാരെ മുന്നിലേക്കെത്തിക്കാമെന്നാണ് കരുതുന്നത്. 12 വനിത സഹകരണ സംഘം ഓഗസ്റ്റില്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. വനിതാ സഹകരണ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിക്കും. ഇതില്‍ മൂന്ന് ലക്ഷം രൂപയുടെ സബ്‌സിഡി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details