കേരളം

kerala

ETV Bharat / state

പുതിയ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

പഞ്ചായത്ത് നഗരസഭ വാര്‍ഡുകളില്‍ ടി.പി.ആറിനു പകരം 1000 ല്‍ 10 പേരില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെങ്കില്‍ (ഡബ്ലിയു.ഐ.പി.ആര്‍) ആ പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.

Kerala State Government  covid guidelines  കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  കൊവിഡ്  സംസ്ഥാന സര്‍ക്കാര്‍  കേരള സര്‍ക്കാര്‍  കേരള ആരോഗ്യ വകുപ്പ്
പുതിയ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

By

Published : Aug 4, 2021, 7:34 PM IST

തിരുവനന്തപുരം:പുതിയ കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. മാറ്റങ്ങള്‍ ഓഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും. പഞ്ചായത്ത് നഗരസഭ വാര്‍ഡുകളില്‍ ടി.പി.ആറിനു പകരം 1000 ല്‍ 10 പേരില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെങ്കില്‍ (ഡബ്ളിയു.ഐ.പി.ആര്‍) ആ പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഡബ്ള്യു.ഐ.പി.ആര്‍ ജനത പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും.

കട കമ്പോളങ്ങള്‍ ശനിയാഴ്ച വരെ തുറക്കാം

പുതിയ മറ്റ് നിബന്ധനകള്‍ ഇവയാണ് കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാം.

കൂടുതല്‍ വായനക്ക്: 1000 ല്‍ 10 ലേറെ പേര്‍ക്ക് കൊവിഡെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; അടച്ചിടല്‍ നയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മേല്‍പ്പറഞ്ഞ ഈ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നവര്‍ രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവരോ, 72 മണിക്കൂറിനു മുന്‍പുള്ള ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ, ഒരു മാസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം. പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മിഷനുകള്‍ മുതലായവ തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

നിയന്ത്രണങ്ങളോടെ യാത്രാനുമതി

എല്ലാ കാറ്റഗറികളിലുള്ളവര്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനും പരിശോധനകള്‍ക്കും മെഡിക്കല്‍ എമര്‍ജന്‍സി, മരുന്നു വാങ്ങല്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ വിവാഹം, ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ബസ് സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍, തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം.

എല്ലാ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് വരെ തുറന്നു പ്രവര്‍ത്തിക്കാം. ഇവിടെ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ക്കും ഭക്ഷണ ശാലകള്‍ക്കും രാത്രി 9.30വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താം. കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് എല്ലാ പൊതു സ്വകാര്യ ഗതാഗത സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം.

പരീക്ഷകള്‍ക്ക് പോകാനും അനുമതി

മത്സര പരീക്ഷകള്‍, ജോലിക്കു വേണ്ടിയുള്ള പരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, കായിക ക്ഷമത പരീക്ഷകള്‍ എന്നിവ നടത്താം. ഓഗസ്റ്റ് എട്ടിന് കര്‍ശന ലോക്ക്ഡൗണ്‍ ആയിരിക്കും. എന്നാല്‍ ഓഗസ്റ്റ് 15ന് ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും യാത്ര ചെയ്യാം. സ്‌കൂളുകള്‍, കോളജുകള്‍, ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിക്കല്‍, സിനിമാ തിയേറ്ററുകള്‍, എന്നിവയ്ക്ക് അനുമതിയില്ല.

കൂടുതല്‍ വായനക്ക്: വാക്‌സിന്‍ വിതരണത്തില്‍ കേരളം ഏറ്റവും മുന്നിലെന്ന് ആരോഗ്യമന്ത്രി

ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബയോ ബബിള്‍ മാതൃകയില്‍ എല്ലാ സ്ഥലങ്ങളിലും എല്ലാ ദിവസവും പ്രവേശനം അനുവദിക്കും. പൊതു പരിപാടികള്‍, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍, രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍, എന്നിവയ്ക്ക് 20 പേര്‍ക്കും ആരാധനാലയങ്ങളില്‍ 40 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനമെന്നുമാണ് പുതിയ നിര്‍ദ്ദേശം.

ABOUT THE AUTHOR

...view details