ട്രാൻസ്ജെൻഡർ കെയർ ഹോമുമായി സംസ്ഥാന സർക്കാർ - ട്രാൻസ്ജെൻഡർ
രണ്ട് കെയർഹോമുകൾ ആരംഭിക്കുന്നതിനായാണ് തുക അനുവദിച്ചതെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ .കെ ശൈലജ അറിയിച്ചു.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കെയർ ഹോമുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കെയർ ഹോമുകൾ ആരംഭിക്കാൻ 53.16 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. രണ്ട് കെയർഹോമുകൾ ആരംഭിക്കുന്നതിനായാണ് തുക അനുവദിച്ചതെന്ന് ആരോഗ്യ സാമൂഹ്യ - നീതി വകുപ്പ് മന്ത്രി കെ .കെ ശൈലജ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും വിഷമഘട്ടത്തിൽപ്പെടുന്നതുമായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഹ്രസ്വകാല താമസസൗകര്യം ഒരുക്കുന്നതിനായി ആണ് കെയർ ഹോമുകൾ ആരംഭിക്കുന്നത്.