തിരുവനന്തപുരം:സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധന നികുതി സംസ്ഥാനം ആനുപാതികമായി കുറച്ചിട്ടുണ്ട്. രണ്ടര രൂപ ഡീസലിനും ഒരു രൂപ പെട്രോളിനും കുറഞ്ഞിട്ടുണ്ട്.
കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി - കെഎൻ ബാലഗോപാൽ
സ്പെഷ്യൽ എക്സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്‍റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. പോക്കറ്റടിക്കാരന്‍റെ ന്യായമാണ് കേന്ദ്രം പറയുന്നതെന്നും ധനമന്ത്രി ആരോപിച്ചു.
കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി
Also Read:എക്സൈസ് തീരുവ കുറച്ചു: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറയും
ആറ് വർഷത്തിനിടയിൽ ഇന്ധന നികുതി സംസ്ഥാനം കൂട്ടിയിട്ടില്ല. സ്പെഷ്യൽ എക്സൈസ് നികുതിയാണ് കേന്ദ്രം കുറച്ചത്. ഇതിന്‍റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ല. പോക്കറ്റടിക്കാരന്‍റെ ന്യായമാണ് കേന്ദ്രം പറയുന്നതെന്നും മുഖം മിനുക്കാനുള്ള ശ്രമമാണിതെന്നും ധനമന്ത്രി ആരോപിച്ചു.
Last Updated : Nov 4, 2021, 11:15 AM IST