തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ യാത്രയുടെ കാര്യത്തില്‍ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകളുമായി സംസ്ഥാന സർക്കാർ സഹകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. നിബന്ധനകൾ ആവശ്യമില്ല എന്ന പരസ്യ നിലപാട് സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഡ് പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി സഹകരിക്കുന്നില്ല എന്ന നിലപാട് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രവുമായി സംസ്ഥാന സർക്കാർ സഹകരിക്കണമെന്ന് വി.മുരളീധരൻ - തിരുവനന്തപുരം
നിബന്ധനകൾ ആവശ്യമില്ല എന്ന പരസ്യ നിലപാട് സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്ന് കേന്ദ്രസഹ വി.മുരളീധരൻ
കേന്ദ്രം പുറത്തിറക്കിയ യാത്രാ നിബന്ധനുകളുമായി സംസ്ഥാന സർക്കാർ സഹകരിക്കണമെന്ന് വി.മുരളീധരൻ
ഇറ്റലിയിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള പ്രത്യേക വിമാനം ഇന്ന് പുറപ്പെടും. ഇറാനിലുള്ള ഇന്ത്യക്കാരിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചവരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.