തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തതായി സർക്കാർ കോടതിയെ അറിയിച്ചു. കൂടാതെ എഫ്ഐആറിന്‍റെ പകർപ്പും കോടതിയിൽ ഹാജരാക്കി.
നഗരസഭ കത്ത് വിവാദം; സിബിഐ അന്വേഷണം ഇപ്പോള്‍ പ്രസക്തമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - latest news today
കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തതായി സർക്കാർ കോടതിയെ അറിയിച്ചത് കൂടാതെ എഫ്ഐആറിന്‍റെ പകർപ്പും കോടതിയിൽ ഹാജരാക്കി
ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം അപ്രസക്തമാണ്. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആര്യ രാജേന്ദ്രനും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സർക്കാരും മേയറും നിലപാട് അറിയിച്ചത്.
കേസ് ഈ മാസം 30ലേക്ക് മാറ്റി. വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി ആളുകളെ ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജിക്കാരന്‍റെ പരാതിയിന്മേൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായും സർക്കാർ അറിയിച്ചിട്ടുണ്ട്.