കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വീണ്ടും രാത്രികാല കർഫ്യു; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി

കൊവിഡ് രോഗ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങല്‍ കടുപ്പിക്കുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടോയെന്നത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

state government imposed night curfew from today  രാത്രികാല കർഫ്യു  night curfew  curfew  കൊവിഡ് രോഗ വ്യാപനം  കൊവിഡ്  ലോക്ക്ഡൗണ്‍
സംസ്ഥാനത്ത് വീണ്ടും രാത്രികാല കർഫ്യു

By

Published : Aug 30, 2021, 10:08 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(30/08/2021) മുതല്‍ രാത്രികാല കര്‍ഫ്യു. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യു. കര്‍ഫ്യു സമയത്ത് യാത്രയ്ക്ക് നിരോധനമുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം. അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം. ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

കൊവിഡ് രോഗ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങല്‍ കടുപ്പിക്കുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമുണ്ടോയെന്നത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. നിയന്ത്രണങ്ങള്‍ ഏങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

Also Read: കാബൂളിൽ ഐഎസിനെതിരെ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം

വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഇന്ന് മുതല്‍ നിലവില്‍ വരും. പകല്‍ സമയത്ത് കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള നടപടികള്‍ കടയുടമകളുമായി ചര്‍ച്ച ചെയ്യാന്‍ ഡിജിപി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details