തിരുവനന്തപുരം: സംസ്ഥാനത്ത് 472.86 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരി 31 വരെയുള്ള കണക്കാണ് മന്ത്രി നിയമസഭയെ അറിയിച്ചത്. എൻ.ഷംസുദീന്‍ എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതലാണ് സംസ്ഥാനത്ത് ഒരു ശതമാനം സെസ് ഏർപ്പെടുത്തിയത്. പ്രളയ പുനർ നിർമിതിക്ക് പണം കണ്ടെത്തുന്നതിനാണ് രണ്ട് വർഷത്തേക്ക് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രളയ സെസിലൂടെ സംസ്ഥാനം പിരിച്ചെടുത്തത് 472.86 കോടിയെന്ന് ധനമന്ത്രി - finance minister thomas issa
പ്രളയ പുനർ നിർമിതിക്ക് പണം കണ്ടെത്തുന്നതിനാണ് രണ്ട് വർഷത്തേക്ക് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്
പ്രളയ സെസിലൂടെ സംസ്ഥാനം പിരിച്ചെടുത്തത് 472.86 കോടിയെന്ന് ധനമന്ത്രി
12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്‌ടി നിരക്കുകൾ ബാധകമായ 928 ഉൽപന്നങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയത്. 2019ലെ പ്രളയത്തിൽ സംസ്ഥാനത്തിന് ആകെ 2101.88 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചു. എം. സ്വരാജ് എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രളയ നാശനഷ്ടത്തിനായി കേന്ദ്ര സഹായം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.