തിരുവനന്തപുരം :സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ശനിയാഴ്‌ച. 30 സിനിമകളാണ് അന്തിമപട്ടികയിലുള്ളത്. പ്രാഥമിക ജൂറി, അന്തിമ ജൂറി എന്നിങ്ങനെ തിരിച്ച് ദേശീയ പുരസ്‌കാര മാതൃകയിലാണ് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരവും നിർണയിക്കുന്നത്.
നടി സുഹാസിനിയാണ് അന്തിമ ജൂറി അധ്യക്ഷ. സംവിധായകൻ ഭദ്രൻ, കന്നട സംവിധായകൻ പി ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി
അധ്യക്ഷൻമാർ. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തി നിർദേശിക്കുന്ന ചിത്രങ്ങളിൽ നിന്നാകും അന്തിമ ജൂറി പുരസ്‌കാര ജേതാക്കളെ നിർണയിക്കുക.