തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി എ .കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്. 119 സിനിമകളാണ് മത്സരരംഗത്തുള്ളത് . പ്രധാന പുരസ്കാരങ്ങൾക്കെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിലെ സിംഹം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, മാമാങ്കം, പതിനെട്ടാംപടി, തണ്ണീർമത്തൻ ദിനങ്ങൾ, ജല്ലിക്കട്ട്, വൈറസ്, വെയിൽ മരങ്ങൾ, കോളാമ്പി, പ്രതി പൂവൻകോഴി, ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അമ്പിളി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്.
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് - സംസ്ഥാന ചലച്ചിത്ര അവാർഡ്
മോഹൻലാൽ, മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി തുടങ്ങിയവർ മികച്ച നടനാകാനുള്ള പട്ടികയില്‍ ഉണ്ട്
ഇതിൽ കൊവിഡ് കാരണം തീയറ്ററിൽ എത്താത്ത ചിത്രങ്ങളാണ് കൂടുതലും. മോഹൻലാൽ, മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, നിവിൻ പോളി തുടങ്ങിയവർ മികച്ച നടനാകാനുള്ള മത്സരത്തിൽ ഉണ്ട്. മഞ്ജു വാര്യർ, പാർവതി, അന്ന ബെൻ, രജീഷ വിജയൻ തുടങ്ങിയവരാണ് മികച്ച നടിമാരുടെ മത്സര രംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തി വിജയികളെ കണ്ടെത്തുന്നത്. മാർച്ചിന് മുൻപ് അവാർഡുകൾ പ്രഖ്യാപിക്കേണ്ടതായിരുന്നുവെങ്കിലും കൊവിഡ് കാരണം വൈകുകയായിരുന്നു.