തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതിയുടെ നിര്‍ദേശം നടപ്പിലാക്കുന്നത് വിധി പകര്‍പ്പ് കിട്ടിയ ശേഷമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്‍. തെരഞ്ഞെപ്പില്‍ 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രകിയകള്‍ 2015ലെ വോട്ടര്‍ പട്ടിക അനുസരിച്ചായിരിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് ലഭിച്ചാലുടന്‍ തുടങ്ങുമെന്ന് വി ഭാസ്കരന്‍ പറഞ്ഞു.
2015ലെ വോട്ടര്‍ പട്ടിക; തുടര്‍നടപടി വിധി പകര്‍പ്പ് കിട്ടിയ ശേഷം: വി ഭാസ്കരന്‍ - തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക
2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്
വിധി പകർപ്പ് കിട്ടിയ ശേഷം തുടർ നടപടിയെന്ന് വി. ഭാസ്കരൻ
2019ലെ പട്ടിക ഉപയോഗിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കോടതിയെ അറിയിച്ചത്. വാർഡ് പുന:സംഘടന കമ്മിഷന്‍റെ ആദ്യ യോഗം അടുത്ത ആഴ്ച ചേരുമെന്നും നല്ല രീതിയിൽ പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated : Mar 6, 2020, 5:52 PM IST