തിരുവനന്തപുരം: ഒക്‌ടോബറില്‍ തദ്ദേശ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിക്കും. കൊവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്താണ് നടപടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാന ഇലക്ഷന്‍ കമ്മിഷന്‍റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ യോഗം ചേരും
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും
കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റില്‍ യോഗം ചേരാനാണ് തീരുമാനം. നവംബർ ആദ്യം പുതിയ ഭരണസമിതികൾ നിലവിൽ വരുത്തക്കവിധമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 65 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുന്നതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരിഗണനയിലുണ്ട്. എന്നാല്‍ ഇതില്‍ നിയമ ഭേദഗതി വേണ്ടിവരുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനിമെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടതുണ്ടോ എന്ന കാര്യവും യോഗം വിലയിരുത്തും.