തദ്ദേശ തെരഞ്ഞെടുപ്പ്; ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖകളുടെ പട്ടിക പുറത്തിറക്കി
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ് പോളിങ് സ്‌റ്റേഷനില്‍ ഹാജരാക്കേണ്ട രേഖകളുടെ പട്ടിക പുറത്തിറക്കിയത്
തിരുവനന്തപുരം: തദ്ദേശ ഭരണ വോട്ടെടുപ്പിന് ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖകളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിപ്പിച്ചിട്ടുള്ള എസ്‌എസ്‌എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും ആറുമാസത്തിനുള്ളില്‍ നല്‍കിയ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തിട്ടുള്ളവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉപയോഗിക്കാം. പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഇവയിലേതെങ്കിലും ഒന്ന് കാണിച്ചാല്‍ മതിയെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.