കേരളത്തിൽ നാല് പതിറ്റാണ്ടുകൾ ശേഷം തുടർഭരണം സ്വന്തമാക്കി ഇടതുമുന്നണി. 99 മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയം കൊയ്തു. 41 സീറ്റുകളിലേക്ക് ഐക്യജനാധിപത്യ മുന്നണി ചുരുങ്ങിയപ്പോൾ എൻഡിഎക്ക് നിയമസഭയിൽ സീറ്റില്ല.
സംസ്ഥാനത്ത് ഇടത് തരംഗം ; എല്‍ഡിഎഫ് -99,യുഡിഎഫ് 41
19:09 May 02
കേരളം വീണ്ടും ഇടതിനൊപ്പം; 99 സീറ്റുകളിൽ എൽഡിഎഫ് തേരോട്ടം
18:58 May 02
വികസനത്തിന്‍റെയും മതേതരത്വത്തിന്‍റെയും പാതയിൽ ഒരുമിച്ച് ശക്തിയോടെ മുന്നേറണം: പിണറായി വിജയൻ ട്വീറ്റ്
"ഈ വിജയം കേരളത്തിലെ ജനങ്ങളുടേതാണ്. എൽഡിഎഫിൽ വീണ്ടും വിശ്വാസം പ്രകടിപ്പിച്ചതിന് എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഈ മഹാമാരിയെ നേരിടാനും വികസനം, ക്ഷേമം, മതേതരത്വം എന്നിവയുടെ പാതയിൽ കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനും നാം മുമ്പത്തേക്കാൾ ഒരുമിച്ച് മുന്നേറണം!" വാർത്താ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.
18:50 May 02
കുണ്ടറയിലെ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഒറ്റപ്പെട്ട സംഭവം, പരിശോധിക്കും: പിണറായി വിജയൻ
കുണ്ടറയിലെ മേഴ്സിക്കുട്ടിയമ്മയുടെ പരാജയം ഒറ്റപ്പെട്ട സംഭവമാണെന്നും അത് പരിശോധിക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജോസ് കെ. മാണിയുടെ പരാജയം അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. വോട്ടു മറിച്ച സ്ഥിതി പാലായിൽ ഉണ്ടായിട്ടുണ്ട്. അക്കാര്യം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
18:42 May 02
വടകരയിൽ കെകെ രമക്ക് ഉജ്ജ്വല ജയം
വടകരയിൽ യുഡിഎഫ് പിന്തുണയിൽ മത്സരിച്ച ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമ ജയിച്ചു. മനയത്ത് ചന്ദ്രനെ 7000ഓളം വോട്ടിന് തോൽപിച്ചാണ് വിജയം. ബാലുശ്ശേരിയിൽ സച്ചിദേവിന് ജയം. നടനും കോൺഗ്രസ് സ്ഥാനാർഥിയുമായ ധർമ്മജൻ ബോൾഗാട്ടിയെയാണ് പരാജയപ്പെടുത്തിയത്. കോഴിക്കോട് തോട്ടത്തിൽ രവീന്ദ്രൻ ജയിച്ചു. കെ.എം അഭിജിത്തിന് തോൽവി. ബേപ്പൂർ മുഹമ്മദ് റിയാസ് ജയിച്ചു.
കളമശേരി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് ലീഡ്. പി.രാജീവിന് 15336 വോട്ടിന്‍റെ ലീഡ്. ഉദുമ മണ്ഡലത്തില്‍ 17 റൗണ്ടും പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവിന് 12616 വോട്ടിന്‍റെ ലീഡ്.
17:48 May 02
ജാതി മത കക്ഷിരാഷ്ട്രീയത്തിന് അധീതമായ വിജയമെന്ന് സി.ആർ മഹേഷ്
ജാതി മത കക്ഷിരാഷ്ട്രീയത്തിന് അധീതമായ വിജയമാണ് തന്‍റേതെന്ന് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി സി.ആർ മഹേഷ്.
17:47 May 02
ഉദുമ മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ്
ഉദുമ മണ്ഡലത്തില്‍ 17 റൗണ്ടും പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവിന് 12616 വോട്ടിന്‍റെ ലീഡ്.
17:39 May 02
ലോക ശുചിദിനത്തിൽ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതി ജനവിധിയെന്ന് പിണറായി
ഇന്ന് ലോക ശുചിദിനം. രാഷ്ട്രീയ ചരിത്രം വീണ്ടും ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി വിധിയെഴുതിയതിലെ സന്തോഷം പങ്കുവക്കുന്നുവെന്ന് പിണറായി വിജയൻ. എന്നാൽ, ആഘോഷങ്ങൾ ഒഴിവാക്കുന്ന സാഹചര്യമാണിപ്പോഴെന്നും കൊവിഡിനെതിരെയുള്ള പോരാട്ടം തുടരാമെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
17:39 May 02
വർഗീയ ശക്തികൾക്ക് ഈ നാട് കീഴടങ്ങില്ല: എ വിജയരാഘവന്‍
ഇടതു മുന്നണിയുടേത് ചരിത്ര വിജയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വർഗീയ ശക്തികൾക്ക് ഈ നാട് കീഴടങ്ങില്ല എന്നതിന്‍റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ്. ഇത് ജനങ്ങളുടെ വിജയമെന്നും വിജയരാഘവൻ.
17:25 May 02
പലയിടത്തും രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിക്ക് സാധിച്ചുവെന്ന് കെ സുരേന്ദ്രൻ
എൻഡിഎ എല്ലാ മണ്ഡലങ്ങളിലും ശക്തമായ മുന്നേറ്റം നടത്തിയെന്ന് കെ സുരേന്ദ്രൻ. പലയിടത്തും രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചുവെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
17:18 May 02
കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ തോറ്റു
കുണ്ടറയിൽ യുഡിഎഫിന് ജയം. പി.സി വിഷ്ണുനാഥ് വിജയിച്ചു. എൽഡിഎഫിന്‍റെ മേഴ്സിക്കുട്ടിയമ്മ തോറ്റു.
17:15 May 02
പെരിന്തൽമണ്ണയിൽ യുഡിഎഫ് ലീഡ്
പെരിന്തൽമണ്ണയിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന് ലീഡ്. എന്നാൽ, തപാൽ വോട്ട് സംബന്ധിച്ചുള്ള തർക്കത്തിൽ അന്തിമഫലം വന്നിട്ടില്ല. റി കൗണ്ടിങ് പുരോഗമിക്കുന്നു
16:59 May 02
പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയായെടുത്ത് മുന്നേറുമെന്ന് ഉമ്മൻ ചാണ്ടി
ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവികമാണ്. പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെ സ്വീകരിച്ച്, സാഹചര്യങ്ങൾ വിലയിരുത്തി മുന്നോട്ട് പോകുമെന്ന് ഉമ്മൻ ചാണ്ടി.
എറണാകുളം, വയനാട്, മലപ്പുറം ജില്ലകൾ മാത്രമാണ് യുഡിഎഫിന് ആശ്വാസമായത്. കേരളത്തിൽ ഇത്തവണ താമര വിരിഞ്ഞില്ല.
എൽഡിഎഫ് 91
യുഡിഎഫ് 41
ബിജെപി 0
16:49 May 02
പേരാവൂരിൽ സണ്ണി ജോസഫ് വിജയിച്ചു
പേരാവൂരിൽ സണ്ണി ജോസഫിന് വിജയം. 2757 വോട്ടിനാണ് യുഡിഎഫിന്‍റെ ജയം. എൽഡിഎഫ് സ്ഥാനാർഥി സക്കീർ ഹുസൈനെ പരാജയപ്പെടുത്തി.
16:39 May 02
തവനൂരിൽ എൽഡിഎഫ് വിജയിച്ചു
തവനൂരിൽ കെ.ടി ജലീൽ വിജയിച്ചു. 3066 വോട്ടിനാണ് ജയം. കൊടുവള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ മുനീറിന് ജയം. റാന്നി, തൃപ്പൂണിത്തറ, ചവറ മണ്ഡലങ്ങൾ ഫോട്ടോഫിനിഷിലേക്ക്.
16:29 May 02
കുന്ദമംഗലത്ത് എൽഡിഎഫിന് ജയം
കുന്ദമംഗലത്ത് വീണ്ടും പിടിഎ റഹീം. മുസ്ലിം ലീഗ് സ്ഥാനാർഥി ദിനേശ് പെരുമണ്ണയെ തോൽപിച്ച് ഇടതുപക്ഷ സ്ഥാനാർഥി പിടിഎ റഹീം ജയിച്ചു.
16:21 May 02
നേമം ഇടതുപക്ഷത്തിന് സ്വന്തം
നേമത്ത് വി ശിവൻകുട്ടിക്ക് ജയം. 5000 വോട്ടിനാണ് എൽഡിഎഫിന്‍റെ ജയം. ബിജെപിയുടെ പ്രതീക്ഷയായിരുന്ന നേമവും ഇടതുപക്ഷത്തിനൊപ്പം. കോൺഗ്രസിന്‍റെ കെ. മുരളീധരനെയും ബിജെപിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ശിവൻകുട്ടി നിയമസഭയിലേക്ക് എത്തുന്നത്.
16:14 May 02
മഞ്ചേശ്വരത്ത് വർഗീയത വാഴില്ലെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എ.കെ.എം അഷ്റഫ്
മഞ്ചേശ്വരത്തെ വിജയം ജനങ്ങളുടെ വിജയമാണെന്ന് എ.കെ.എം അഷ്റഫ്. ഇവിടുത്തെ ജനങ്ങൾക്കിടയിൽ വളർന്നു വന്നവന് തുളുനാട്ടുകാർ നൽകിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം. മഞ്ചേശ്വരത്ത് വർഗീയത വാഴില്ലെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്നും യുഡിഎഫ് സ്ഥാനാർഥി അഷ്റഫ് പ്രതികരിച്ചു. കെ. സുരേന്ദ്രൻ മത്സരിച്ച മണ്ഡലമായിരുന്നു മഞ്ചേശ്വരം.
16:09 May 02
തിരിച്ചടികൾ ഉണ്ടായപ്പോൾ അത് വിലയിരുത്തി മുന്നോട്ട് പോയ പാരമ്പര്യമാണ് കോൺഗ്രസിന്‍റേതെന്ന് മുല്ലപ്പള്ളി
യുഡിഎഫ് തോൽവി അപ്രതീക്ഷിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധിയെ മാനിക്കുന്നു. കോൺഗ്രസിന്‍റെ ആത്മവിശ്വാസം ഒരു വിധത്തിലും താഴ്‌ന്നിട്ടില്ല. തിരിച്ചടികൾ ഉണ്ടായപ്പോൾ അത് വിലയിരുത്തി മുന്നോട്ട് പോയ പാരമ്പര്യമാണ് കോൺഗ്രസിന്‍റേതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.
16:04 May 02
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന് ലീഡ്
നാദാപുരം വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് പൂർത്തിയായി. ഇ.കെ വിജയൻ 8724 വോട്ടിന് ലീഡ് ചെയ്യുന്നു.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ 17815 വോട്ടിന് മുന്നിൽ.
16:02 May 02
പാലക്കാട് ജയിച്ചതല്ല, ജനങ്ങൾ ജയിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ
പാലക്കാട് ജയിച്ചതല്ല, ജനങ്ങൾ ജയിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ. തുടക്കത്തിൽ വലിയ മുന്നേറ്റം കാഴ്ചവച്ചെങ്കിലും ബിജെപിയുടെ ഇ ശ്രീധരന് പാലക്കാട് വിജയം കണ്ടെത്താനായില്ല.
15:47 May 02
പെരിന്തൽമണ്ണയിൽ എൽഡിഫ് അട്ടിമറി ജയത്തിലേക്ക്
പെരിന്തൽമണ്ണയിൽ എൽഡിഫ് മുന്നിൽ. ഇടതുപക്ഷ സ്ഥാനാർഥി കെപി മുസ്തഫ 312 വോട്ടിന് മുന്നിൽ.
15:39 May 02
സർക്കാർ ജനങ്ങൾക്കൊപ്പം നിന്നതിന്‍റെ ജയം: എം.എം മണി
സർക്കാർ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചതിന്‍റെ വിജയമാണ് എൽഡിഎഫിന്‍റേതെന്ന് എം.എം മണി. ഇ.എം അഗസ്തി തല മൊട്ടയടിക്കുന്നത് ഒഴിവാക്കണമെന്നും ഉടുമ്പൻ ചോലയിലെ വിജയത്തിന് ശേഷം എം.എം മണി പ്രതികരിച്ചു.
15:37 May 02
പാലക്കാട് ഷാഫി പറമ്പിൽ ജയിച്ചു
പാലക്കാട് യുഡിഎഫിന് ജയം. മെട്രോമാൻ ഇ ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി പറമ്പിൽ വിജയിച്ചു. 3840 വോട്ടിനാണ് ജയം.
15:29 May 02
കൽപ്പറ്റയിൽ യുഡിഎഫ് പ്രതീക്ഷിച്ച വിജയമെന്ന് ടി സിദ്ദിഖ്
കൽപ്പറ്റയിലെ വിജയം സാധാരാണക്കാരായ ജനങ്ങൾക്കും കഠിനാധ്വാനം ചെയ്ത യുഡിഎഫ് പ്രവർത്തകർക്കും പ്രചാരണത്തിന് നേതൃത്വം കൊടുത്ത രാഹുൽ ഗാന്ധിക്കും സമർപ്പിക്കുന്നുവെന്ന് ടി സിദ്ദിഖ്.
15:26 May 02
പരാജയം അംഗീകരിക്കുന്നു: ഉമ്മൻ ചാണ്ടി
പരാജയം അംഗീകരിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി. ജനവിധി മാനിക്കുന്നുവെന്നും പരാജയ കാരണം പരിശോധിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
15:18 May 02
എൽഡിഎഫിന് സെഞ്ച്വറി
കേരളത്തിൽ 100 സീറ്റുകളിലേക്ക് എൽഡിഎഫ് കുതിക്കുന്നു. യുഡിഎഫ് 40 മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുന്നു. സംസ്ഥാനത്തെങ്ങും ബിജെപിക്ക് ലീഡില്ല.
15:14 May 02
ധർമ്മടത്ത് പിണറായിയുടെ ലീഡ് 40,000 കടന്നു
ധർമ്മടത്ത് പിണറായിയുടെ ലീഡ് 49061 വോട്ടായി ഉയർന്നു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ലീഡ് ചെയ്യുന്നു. വൈക്കത്ത് തപാൽ വോട്ട് ഫലം വരാനിരിക്കെ എൽഡിഎഫ് സ്ഥാനാർഥി സി.കെ. ആശയ്ക്ക് 28200 വോട്ടിന്‍റെ ഭൂരിപക്ഷം. തവനൂരിൽ കെ.ടി ജലീൽ ലീഡ് തിരിച്ചുപിടിച്ചു.
15:08 May 02
ഇരിക്കൂറിൽ സജീവ് ജോസഫ് വിജയിച്ചു
ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് 4250 വോട്ടിന് വിജയിച്ചു.
15:01 May 02
പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പൂർത്തിയായി, ഉമ്മൻ ചാണ്ടിക്ക് 8504 ഭൂരിപക്ഷത്തിന് ജയം
പുതുപ്പള്ളി വോട്ടെണ്ണൽ പൂർത്തിയായി. തപാൽ വോട്ടുകളും എണ്ണിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടി 8504 ഭൂരിപക്ഷത്തിന് വിജയിച്ചു.
14:48 May 02
കൊവിഡ് കാലത്ത് ഒരു മനുഷ്യനെയും പട്ടിണി കിടക്കാൻ പിണറായി അനുവദിച്ചില്ല: പിണറായി വിജയനെ അഭിനന്ദിച്ച് പി.സി ജോർജ്ജ്
ഇടതുപക്ഷഭരണ മികവിന്‍റെ വിജയമാണ് സംസ്ഥാനത്ത് പ്രതിഫലിക്കുന്നതെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോർജ്ജ്. പൂഞ്ഞാറിലെ തോൽവിക്ക് ശേഷമായിരുന്നു പി.സി ജോർജ്ജിന്‍റെ പ്രതികരണം. സംസ്ഥാനത്തെ എൽഡിഎഫ് വിജയത്തിൽ പിണറായി വിജയന് അഭിനന്ദനം അറിയിച്ചു. സ്ഥാനാർഥികളാരെന്ന് നോക്കാതെ എൽഡിഎഫിനെ നോക്കി ജനം വോട്ട് ചെയ്തു. കൊവിഡ് സമയത്തെ പിണറായിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള വിജയമാണ് എൽഡിഎഫ് നേടിയതെന്നും പി.സി ജോർജ്ജ് മാധ്യമങ്ങളോട്.
14:41 May 02
നേമത്ത് ശിവൻകുട്ടി മുന്നിൽ
നേമത്ത് 2096 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി മുന്നിൽ. റാന്നിയിൽ 226 വോട്ടിന് എൽഡിഎഫ് മുന്നിൽ. പിറവത്ത് യുഡിഎഫിന് ലീഡ്. 17152 വോട്ടിന് അനൂപ് ജേക്കബ് പിറവത്ത് മുന്നിൽ. പെരുമ്പാവൂർ യുഡിഎഫ് ലീഡ് ചെയ്യുന്നു.
14:35 May 02
അഴീക്കോട് പത്ത് വർഷത്തിന് ശേഷം എൽഡിഎഫ് തിരിച്ചുപിടിച്ചു
അഴീക്കോട് കെ.വി സുമേഷ് വിജയിച്ചു. പത്ത് വർഷത്തിന് ശേഷം എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. കെ.എം ഷാജിയെ പരാജയപ്പെടുത്തി.
മലപ്പുറം ജില്ലയിലെ മങ്കട മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി 5903 വോട്ടിന് വിജയിച്ചു. പാറശാല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.കെ ഹരീന്ദ്രന്‍ വിജയിച്ചു. ആറന്മുളയിൽ എൽഡിഎഫിന് ലീഡ്. വീണ ജോർർജ്ജിന് 13853 വോട്ടിന്‍റെ ഭൂരിപക്ഷം.
14:27 May 02
നിലമ്പൂരില്‍ പി.വി അന്‍വര്‍ വിജയിച്ചു
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.വി അന്‍വര്‍ 2794ന് വിജയിച്ചു.
14:27 May 02
തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ ലീഡ് ചെയ്യുന്നു
തവനൂരിൽ കെ.ടി ജലീലിനെ മറികടന്ന് ഫിറോസ് കുന്നുംപറമ്പിൽ 1178 വോട്ടിന് മുന്നിൽ
14:20 May 02
ഉടുമ്പൻചോലയിൽ എം.എം മണിക്ക് ജയം
ഉടുമ്പൻചോലയിൽ എം.എം മണി 38,305 വോട്ടുകൾക്ക് വിജയിച്ചു. കേരളത്തിൽ എൽഡിഎഫ് തരംഗം. ബിജെപിക്ക് ഒരു മണ്ഡലത്തിലും ലീഡ് ഇല്ല.
എൽഡിഎഫ് 95
യുഡിഎഫ് 45
എൻഡിഎ 0
14:16 May 02
പാലക്കാട് ഷാഫി പറമ്പിൽ മുന്നിൽ
പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിൽ മുന്നിൽ. ഷാഫി പറമ്പലിന് 500 വോട്ടിന്‍റെ ലീഡ്. തുടക്കം മുതിൽ ലീഡ് ചെയ്ത ഇ ശ്രീധരനെ പിന്നിലാക്കി.
14:09 May 02
പാലാ മാണി സി കാപ്പന്
പാലായിൽ ജോസ് കെ മാണി തോറ്റു. മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ വിജയം മാണി സി കാപ്പൻ ആവർത്തിച്ചു. മാണി സി കാപ്പനെ കൈവിട്ടത് എൽഡിഎഫിന് നഷ്ടം.
14:02 May 02
തിരുവനന്തപുരത്ത് ആന്‍റണി രാജു വിജയിച്ചു
തിരുവനന്തപുരത്ത് ആന്‍റണി രാജു വിജയിച്ചു. വി.എസ് ശിവകുമാർ പരാജയപ്പെട്ടു. നടൻ കൃഷ്ണകുമാർ ജിയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി. മഞ്ചേശ്വരത്ത് യുഡിഎഫിന് ജയം. കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണ് മഞ്ചേശ്വരം.
14:01 May 02
പി.സി ജോര്‍ജ് തോറ്റു; പൂഞ്ഞാർ ഇടതുപക്ഷത്തിനൊപ്പം
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിജയത്തോടെ യുഡിഎഫ് മണ്ഡലം നിലനിർത്തി. പൂഞ്ഞാറിൽ എൽഡിഎഫിന് ജയം. 11,404 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ ജയിച്ചു. പി.സി ജോര്‍ജ് പരാജയപ്പെട്ടു.
13:53 May 02
താനൂരിൽ എൽഡിഎഫിന് ജയം
താനൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി. അബ്ദുറഹ്മാൻ വിജയിച്ചു.
13:47 May 02
7476 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഉമ്മന്‍ചാണ്ടി വിജയിച്ചു
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു. 7476 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം. കഴിഞ്ഞ തവണ 27,092 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.
13:15 May 02
ഒറ്റപ്പാലത്ത് അഡ്വ. കെ പ്രേം കുമാർ വിജയിച്ചു
ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ പ്രേം കുമാർ വിജയിച്ചു. ആറന്മുളയിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് 13000 വോട്ടിന് മുകളിൽ ലീഡ്.
13:14 May 02
കുന്നത്തുനാട് ശക്തമായ ത്രികോണ മത്സരം
കുന്നത്തുനാട് ശക്തമായ ത്രികോണ മത്സരം. യുഡിഎഫ് സ്ഥാനാർഥി വി.പി സജീന്ദ്രൻ 26085 വോട്ടിന് മുന്നിൽ.
അഡ്വ. പി.വി ശ്രീനിജിൻ (എൽഡിഎഫ് )25931
ഡോ. സുജിത് പി. സുരേന്ദ്രൻ (ട്വന്‍റി 20) 25060
13:04 May 02
തൃപ്പൂണിത്തുറയിൽ വോട്ടിങ് മെഷീൻ കേടായി
തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടിങ് മെഷീൻ കേടായി. ഇതിന് പകരമായി വിവിപാറ്റ് എണ്ണുന്നു. തൃപ്പുണിത്തുറയിൽ 85 ആം ബൂത്തിലെ ഓക്സിലറി വോട്ടിങ് മെഷീനാണ് തകരാറിലായത്.
12:53 May 02
രമേശ് ചെന്നിത്തലയ്ക്ക് 11,000ലധികം വോട്ടിന്‍റെ ലീഡ്
ഹരിപ്പാട് നിയോജക മണ്ഡലത്തിൽ 248 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയ്ക്ക് 11320 വോട്ടിന്‍റെ ലീഡ്.
12:52 May 02
മന്ത്രി ആകുമെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്ന് റോഷി അഗസ്റ്റ്യൻ
മന്ത്രി ആകുമെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റ്യൻ.
12:52 May 02
ധർമ്മജൻ ബോൾഗാട്ടി പിന്നിൽ
ബാലുശ്ശേരിയിൽ ധർമ്മജൻ ബോൾഗാട്ടി ദയനീയ തോൽവിയിലേക്ക്. സച്ചിൻ ദേവിന് 21,000 ലീഡ്.
12:44 May 02
ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർഥി എ രാജ വിജയിച്ചു
ദേവികുളത്ത് എ രാജ വിജയിച്ചു. 7847 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർഥിയുടെ ജയം. തൃശൂരിൽ സുരേഷ് ഗോപി പിന്നിൽ. എൽഡിഎഫ് 138 വോട്ടിന് ലീഡ് ചെയ്യുന്നു.
12:35 May 02
മുടിയല്ലേ പോകു, തല അല്ലല്ലോ; എൽഡിഎഫ്- എൻഡിഎ വോട്ട് കച്ചവടം ഉണ്ടായെന്ന് ഇ.എം അഗസ്തി
ഉടുമ്പൻചോലയിൽ എൽഡിഎഫ്- എൻഡിഎ വോട്ട് കച്ചവടം നടന്നെന്ന് ഇ.എം അഗസ്തി. എൻഡിഎയുടെ സാന്നിധ്യം വോട്ടിങ്ങിൽ ഉണ്ടായില്ല. ഇരട്ട വോട്ടും എൽഡിഎഫിനെ സഹായിച്ചു. ഉടുമ്പൻ ചോലയിലെ പരാജയത്തിൽ വെല്ലുവിളി പ്രകാരം മൊട്ടയടിക്കും. അത് വേണ്ടെന്ന് പറഞ്ഞ എം.എം മണിയുടെ നല്ല മനസിന് നന്ദിയെന്നും എന്നാൽ താൻ വാക്ക് പാലിക്കുമെന്നും അഗസ്തി കൂട്ടിച്ചേർത്തു.
12:25 May 02
പരാജയം സമ്മതിച്ചു സതീശൻ പാച്ചേനി, വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും മടങ്ങി
കണ്ണൂരിൽ പരാജയം സമ്മതിച്ചു സതീശൻ പാച്ചേനി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും മടങ്ങി. കഴിഞ്ഞ തവണ കടന്നപ്പള്ളിയോട് കോണ്‍ഗ്രസ് സ്ഥാനാർഥി സതീശൻ പാച്ചേനി തോറ്റിരുന്നു.
12:20 May 02
ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫിന് ജയം
ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി ചിത്തരഞ്ജൻ വിജയിച്ചു, 12000പരം വോട്ടുകൾക്കാണ് ജയം. കൊല്ലം മണ്ഡലത്തിൽ എം.മുകേഷ് 2200 വോട്ടിന് മുന്നിൽ. ഏറ്റുമാനൂരിൽ വി.എൻ വാസവന് 930 വോട്ട് ലീഡ്. തൃശൂരിൽ സുരേഷ് ഗോപി മുന്നേറ്റം തുടരുന്നു.
12:14 May 02
ധർമ്മടം, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു
തൃത്താലയില്‍ എട്ട് റൗണ്ട് പിന്നിട്ടപ്പോൾ എം.ബി രാജേഷിന് ലീഡ്. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയെ പിന്നിലാക്കി പി.സി വിഷ്ണുനാഥ് ലീഡ് നിലനിർത്തുന്നു.
വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കെ.കെ രമ വിജയത്തിലേക്ക്. നേമത്ത് കുമ്മനം ലീഡ് ഉയർത്തുന്നു, 2216 വോട്ടിന് മുന്നിൽ. ധർമ്മടം, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു.
11:57 May 02
തിരുവമ്പാടിയിൽ എൽഡിഎഫ് വിജയിച്ചു
തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ലിന്‍റോ ജോസഫ് വിജയിച്ചു. ആറന്മുളയിൽ വീണാ ജോർജ് 7817 ആയി ലീഡ് ഉയർത്തി മുന്നേറുന്നു. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വിജയത്തിലേക്ക്. അവസാന റൗണ്ടിലെ വോട്ടെണ്ണലിൽ 5505ന്‍റെ ലീഡിലാണ് യുഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ മുന്നേറുന്നത്.
11:56 May 02
പണാധിപത്യത്തിന് മുകളിലെ ജനാധിപത്യത്തിന്‍റെ വിജയമെന്ന് മാണി സി കാപ്പൻ
പാലായിലേത് പണാധിപത്യത്തിന് മുകളിലെ ജനാധിപത്യത്തിന്‍റെ വിജയമെന്ന് മാണി സി കാപ്പൻ.
11:55 May 02
ആലപ്പുഴയിൽ മൂന്നിടത്ത് യുഡിഎഫിന് ലീഡ്
ആലപ്പുഴയിൽ ഹരിപ്പാട്, അരൂർ, ചേർത്തല മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ.
11:47 May 02
വിജയം ഉറപ്പിച്ചു സ്ഥാനാർഥികൾ
വിജയം ഉറപ്പിച്ചു സ്ഥാനാർഥികൾ. പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണൻ വിജയിച്ചു. ഉടുമ്പൻചോലയിൽ രണ്ട് റൗണ്ടുകൾ കൂടി ബാക്കി നിൽക്കെ വമ്പിച്ച ഭൂരിപക്ഷം നേടുകയാണ് എം.എം മണി.
ധർമ്മടത് പിണറായി വിജയൻ
മട്ടന്നൂരിൽ കെ.കെ ശൈലജ
ഹരിപ്പാട് രമേശ് ചെന്നിത്തല
പാലായിൽ മാണി സി കാപ്പൻ
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത്
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി
ചിറ്റൂർ കെ. കൃഷ്‌ണൻകുട്ടി
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ
ചേലക്കര കെ. രാധാകൃഷ്ണൻ
വൈക്കം സി.കെ ആശ
11:45 May 02
നേമത്ത് കുമ്മനം മുന്നേറുന്നു
കുമ്മനത്തിന് നേമത്ത് 1761 വോട്ടിന്‍റെ ലീഡ്.
എൽഡിഎഫ് 89
യുഡിഎഫ് 48
എൻഡിഎ 3
11:38 May 02
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് കുറയുന്നു
പുതുപ്പള്ളിയിൽ ആറ് റൗണ്ട് കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ ലീഡ് 2805 കുറഞ്ഞു.
11:37 May 02
കണ്ണൂർ ജില്ലയിൽ എൽഡിഎഫ് മുന്നേറ്റം
കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് 9 സീറ്റുകളിൽ ലീഡ്. യുഡിഎഫിന് രണ്ട് സീറ്റുകളിൽ ലീഡ്.
കണ്ണൂർ- എൽഡിഎഫ് ലീഡ്. കടന്നപ്പള്ളി രാമചന്ദ്രൻ 3211വോട്ടിന് ലീഡ്
തലശ്ശേരി- എൽഡിഎഫ് 13345 ലീഡ്. വോട്ടിന് ഷംസീർ ലീഡ് ചെയ്യുന്നു
കൂത്തുപറമ്പ്- - എൽഡിഎഫ് ലീഡ്. 14659 വോട്ടിന് കെപി മോഹനൻ മുന്നേറുന്നു
പയ്യന്നൂർ- എൽഡിഎഫ് ലീഡ്. 17981 വോട്ടിന് മധുസൂധനൻ മുന്നിൽ
ഇരിക്കൂർ- യുഡിഎഫ് ലീഡ്. 2584 വോട്ടിന് സജീവ് ജോസഫിന്‍റെ മുന്നേറ്റം
മട്ടന്നൂർ- എൽഡിഎഫ് മുന്നേറ്റം. 17753 വോട്ടിന് കെ.കെ ഷൈലജ ലീഡ് ചെയ്യുന്നു
ധർമ്മടത്ത് 7810 വോട്ടിന് പിണറായി വിജയൻ മുന്നേറുന്നു
കല്യാശ്ശേരിയിൽ 18803 വോട്ടിന് എൽഡിഎഫിന്‍റെ എം വിജിൻ ലീഡ് ചെയ്യുന്നു
പേരാവൂർ- യുഡിഎഫ് 134 വോട്ടിന് സണ്ണി ജോസഫ് മുന്നിൽ
തളിപ്പറമ്പ്- എൽഡിഫ് മുന്നിൽ. 2620 വോട്ടിന് എം.വി ഗോവിന്ദൻ മുന്നിൽ
അഴീക്കോട്- എൽഡിഎഫ് സ്ഥാനാർഥി സുമേഷ് 3973 വോട്ടിന് മുന്നിൽ
11:32 May 02
ആദ്യവിജയം പുറത്ത് വരുന്നു; ടിപി രാമകൃഷ്ണണൻ വിജയിച്ചു
പേരാമ്പ്രയിൽ ടിപി രാമകൃഷ്ണണൻ വിജയിച്ചു. 5000ന് മുകളിൽ ഭൂരിപക്ഷം നേടിയാണ് ടിപി രാമകൃഷ്ണണൻ വീണ്ടും ഭരണത്തിലെത്തുന്നത്.
11:22 May 02
ഉടുമ്പൻചോലയിൽ എം.എം മണിക്ക് 20,000 ലധികം വോട്ടിന്‍റെ ലീഡ്
പി.സി ജോർജ്ജിന്‍റെ പൂഞ്ഞാർ മണ്ഡലത്തിൽ എൽഡിഎഫിന് 5905 വോട്ടിന്‍റെ ലീഡ്. ഉടുമ്പൻചോലയിൽ എം.എം മണിക്ക് വലിയ മുന്നേറ്റം. 23301 വോട്ടിനാണ് എം.എം മണിയുടെ ലീഡ്. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്‍റെ ലീഡ് 8000 കടന്നു.
11:13 May 02
പാലായിൽ മാണി സി കാപ്പന് മുന്നേറ്റം
പാലായിൽ മാണി സി കാപ്പന് മുന്നേറ്റം. 10866 വോട്ടിനാണ് മണ്ഡലത്തിലെ യുഡിഎഫ് ലീഡ്.
11:11 May 02
കരുനാഗപ്പള്ളിയിൽ വോട്ടിങ് മെഷീൻ കേടായി
കരുനാഗപ്പള്ളിയിൽ വോട്ടിങ് മെഷീൻ കേടായി. ഓച്ചിറ മേമന 39-ാം നമ്പർ ബൂത്തിലെ മെഷീനാണ് തകരാറിലായത്.
11:10 May 02
തൃശൂരിൽ സുരേഷ് ഗോപി വീണ്ടും മുന്നില്‍
സുരേഷ് ഗോപി വീണ്ടും മുന്നില്‍. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വീണ്ടും മുന്നിലെത്തി. കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥി അരിത ബാബു എൽഡിഎഫിന്‍റെ പ്രതിഭയെ പിന്നിലാക്കി ലീഡ് ചെയ്യുന്നു.
എൽഡിഎഫ് 92
യുഡിഎഫ് 45
എൻഡിഎ 3
10:57 May 02
സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളിൽ 12 എണ്ണത്തിലും എൽഡിഎഫിന് ലീഡ്. നേമത്ത് ബിജെപിയും കോവളത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കൊല്ലത്തെ 11 മണ്ഡലങ്ങളിൽ 7 എണ്ണത്തിൽ എൽഡിഎഫും നാലിടത്ത് യുഡിഎഫും മുന്നിൽ. പത്തനംതിട്ടയിൽ നാല് സീറ്റുകളിൽ ഇടത് മുന്നണി. തിരുവല്ലയിൽ യുഡിഎഫ് മുന്നേറുന്നു.
ആലപ്പുഴയിൽ ഹരിപ്പാടിലെ യുഡിഎഫ് മുന്നേറ്റമൊഴികെ ബാക്കി എട്ട് മണ്ഡലങ്ങളിലും എൽഡിഎഫിന് ലീഡ്. കോട്ടയം ജില്ലയിലെ ലീഡ് നില യുഡിഎഫിന് അഞ്ച്, എൽഡിഎഫിന് നാല് എന്നിങ്ങനെ. ഇടുക്കിയിൽ മൂന്നിടത്ത് ഇടത് മുന്നണിയും രണ്ടിടത്ത് യുഡിഎഫും മുന്നിൽ. എറണാകുളത്ത് ആറ് സീറ്റുകളിൽ എൽഡിഎഫും ബാക്കിയുള്ള മണ്ഡലങ്ങളിൽ യുഡിഎഫും മുന്നേറുന്നു. തൃശൂരിൽ എല്ലായിടത്തും ഇടത് മുന്നിണിയുടെ മുന്നേറ്റം.
പാലക്കാട് 12 മണ്ഡലങ്ങളിൽ ഒമ്പത് സീറ്റുകളിൽ എൽഡിഎഫ് ലീഡും രണ്ടിടത്ത് കോൺഗ്രസും ഒരു സീറ്റിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. മലപ്പുറത്ത് 13 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫിന് ലീഡ്.
കോഴിക്കോട് 10 സീറ്റുകളിൽ ഇടത് മുന്നണിയും മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. വയനാട്ടിൽ ബത്തേരിയിലും കൽപ്പറ്റയിലും യുഡിഎഫിനും മാനന്തവാടിയിൽ എൽഡിഎഫിനും ലീഡ്.
കണ്ണൂരിൽ 11 മണ്ഡലങ്ങളിൽ ഫല സൂചനകളിൽ 10 എണ്ണത്തിലും എൽഡിഎഫ് മുന്നേറ്റം. കാസർകോട് നാലിടത്ത് യുഡിഎഫും ഒരു മണ്ഡലത്തിൽ എൽഡിഎഫും മുന്നേറുന്നു.
10:31 May 02
കുന്നത്തുനാട്ടിൽ ട്വിന്‍റി 20യുടെ വിജയസാധ്യത മങ്ങുന്നു, എൽഡിഎഫ് മുന്നിൽ
കുന്നത്തുനാട്ടിൽ എൽഡിഎഫിന് ലീഡ്. പിവി ശ്രീനിജൻ 321 വോട്ടിന് മുന്നിൽ. മണ്ഡലത്തിലെ ട്വിന്‍റി 20യുടെ സാധ്യത മങ്ങുന്നു. നേമത്ത് കുമ്മനത്തിന്‍റെ ലീഡ് 510 ആയി കുറഞ്ഞു. പാലക്കാട്ടും നേമത്തുമാണ് എൻഡിഎക്ക് ലീഡുള്ളത്. അടൂരിൽ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാര്‍ 614 വോട്ടിന് ലീഡുചെയ്യുന്നു.
10:22 May 02
13000 വോട്ടിന് എം.എം മണിയുടെ ലീഡ്
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം മണി 13000 വോട്ടിന് മുന്നിൽ. പിറവം നിയോജക മണ്ഡലത്തിൽ അനൂപ് ജേക്കബിന് ലീഡ്. 1029 വോട്ടിനാണ് യുഡിഎഫിന്‍റെ ലീഡ്. കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർഥി മേഴ്സിക്കുട്ടിയമ്മയേക്കാൾ പി.സി വിഷ്ണുനാഥിന് ലീഡ്.
10:15 May 02
ട്വിന്‍റി 20 മൂന്നാം സ്ഥാനത്ത്
കുന്നത്തുനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രന് ലീഡ്. ട്വിന്‍റി 20ക്ക് മണ്ഡലത്തിൽ മൂന്നാം സ്ഥാനം.
10:13 May 02
അഴീക്കോട് പോസ്റ്റൽ വോട്ടുകൾ നിർത്തിവച്ച് ഇലക്ട്രോണിക് വോട്ടുകൾ എണ്ണുന്നു
അഴീക്കോട് പോസ്റ്റൽ ബാലറ്റിനെ ചൊല്ലി രൂക്ഷമായ തർക്കം തുടരുന്നു. യുഡിഎഫ് ഏജന്‍റിനെ അറിയിക്കാതെ പെട്ടി പൊട്ടിച്ചെന്നാണ് ആക്ഷേപം ഉയരുന്നത്. തർക്കത്തെ തുടർന്ന് പോസ്റ്റൽ ബാലറ്റ് എണ്ണൽ നിർത്തിവച്ച് ഇലക്ട്രോണിക് വോട്ടുകൾ എണ്ണാൻ തുടങ്ങി. പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ താക്കോൽ കാണാതായി.
10:06 May 02
തൃശൂരിൽ സുരേഷ് ഗോപിയെ പിന്നിലാക്കി എൽഡിഎഫിന് ലീഡ്
തൃശൂരിൽ സുരേഷ് ഗോപിയെ പിന്നിലാക്കി എൽഡിഎഫ് സ്ഥാനാർഥി പി. ബാലചന്ദ്രന് ലീഡ്.
10:04 May 02
ചവറയിൽ ഷിബു ബേബി ജോൺ പിന്നിൽ
ചവറയിൽ ആർഎസ്പി സ്ഥാനാർഥി ഷിബു ബേബി ജോണിനെ പിന്നിലാക്കി 319 വോട്ടിന് സുജിത്ത് വിജയൻ പിള്ള മുന്നിലായി. സിനിമാ- ടെലിവിഷൻ താരം വിവേക് ഗോപൻ ബിജെപി സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്.
10:03 May 02
പാലക്കാട് ഇ ശ്രീധരന് 3500ലധികം വോട്ടിന് മുന്നിൽ
പാലക്കാട് യുഡിഎഫ് സ്വാധീനമുള്ള മേഖലകളിലും ഇ ശ്രീധരന് ലീഡ്. ഷാഫി പറമ്പിലാണ് യുഡിഎഫ് സ്ഥാനാർഥി. 3539 വോട്ടിനാണ് ബിജെപിയുടെ ലീഡ്.
മഞ്ചേരിയിൽ യുഡിഎഫിന് ലീഡ്. അഡ്വ. യു. എ ലത്തീഫാണ് യുഡിഎഫ് സ്ഥാനാർഥി.
09:59 May 02
അഴീക്കോട് വോട്ടെണ്ണൽ നിർത്തിവച്ചു
കണ്ണൂർ ജില്ലയിലെ അഴീക്കോട് വോട്ടെണ്ണൽ നിർത്തിവച്ചു. പോസ്റ്റൽ വോട്ട് എണ്ണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വോട്ടെണ്ണൽ നിർത്തിവച്ചത്.
09:58 May 02
ട്വന്‍റി 20ക്ക് കുന്നത്തുനാട്ടില്‍ മൂന്നാം സ്ഥാനം
കുന്നത്തുനാട്ടില്‍ ട്വന്‍റി 20യുടെ ലീഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടം.
09:51 May 02
കേരളത്തിൽ 10 ജില്ലകളിലും എൽഡിഎഫ് മുന്നേറ്റം
10 ജില്ലകളിലും എൽഡിഎഫ് മുന്നേറ്റം. പുതുപ്പള്ളിയിൽ 1037 വോട്ടിന് ഉമ്മൻ ചാണ്ടിക്ക് ലീഡ്. ഇടതുകോട്ടയായ ഷൊര്‍ണൂരില്‍ എൽഡിഎഫ് സ്ഥാനാർഥി മമ്മിക്കുട്ടി 1978 വോട്ടിന് മുന്നിൽ. ആലപ്പുഴ ജില്ലയിൽ യുഡിഎഫിന് ലീഡുള്ള ഹരിപ്പാടിൽ ചെന്നിത്തലയുടെ ലീഡ് 454 വോട്ടിലേക്ക് കുറഞ്ഞു.
09:44 May 02
കൊച്ചിയിൽ എൽഡിഎഫിന് ലീഡ്
തിരുവനന്തപുരത്ത് ഭൂരിഭാഗം മണ്ഡലങ്ങളിലും എൽഡിഎഫ് മുന്നേറ്റം. കൊച്ചിയിൽ ഇടതുമുന്നണി സ്ഥാനാർഥി കെ.ജെ മാക്സി 2601 വോട്ടിന് ലീഡ് ഉയർത്തി. വടകരയിൽ കെ.കെ രമക്ക് 2000 വോട്ടുകളുടെ ലീഡ്. തൃശൂരിൽ പത്മജ വേണുഗോപാലിനെ പിന്നിലാക്കി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് ചെയ്യുന്നു.
എൽഡിഎഫ് 89
യുഡിഎഫ് 48
എൻഡിഎ 3
09:36 May 02
തൃശൂരിൽ എൻഡിഎക്ക് ലീഡ്
തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലീഡ്.
09:34 May 02
പാലായിൽ മാണി സി കാപ്പന് ലീഡ്
പാലായിൽ വാശിയേറിയ പോരാട്ടം. മാണി സി കാപ്പൻ വീണ്ടും മുന്നിലെത്തി.
09:28 May 02
പാലായിൽ വീണ്ടും ജോസ് കെ മാണി മുന്നിൽ
പാലായിൽ വീണ്ടും ജോസ് കെ മാണിക്ക് ലീഡ്. ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ കോട്ടയത്തെ 6 മണ്ഡലങ്ങളിൽ എൽഡിഎഫും മൂന്നിടത്ത് യുഡിഎഫിനും ലീഡ്. തവനൂരിൽ കെ.ടി ജലീലിനെ പിന്നിലാക്കി ഫിറോസ് കുന്നം പറമ്പിൽ ലീഡ് തുടരുന്നു. ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥി ധർമജന്‍റെ ലീഡ് മാറി സച്ചിൻ ദേവ് മുന്നിൽ.
എൽഡിഎഫ് 78
യുഡിഎഫ് 60
എൻഡിഎ 2
09:19 May 02
പാലക്കാട് 2200 വോട്ടിന് ഇ ശ്രീധരൻ മുന്നിൽ, കൊല്ലത്ത് മുകേഷിനും ബാലുശ്ശേരിയിൽ ധർമജനും ലീഡ്
കൊല്ലത്ത് മുകേഷ് ലീഡ് തിരിച്ചു പിടിച്ചു. 1300 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർഥി മുകേഷ് മുന്നിൽ. ബാലുശ്ശേരിയിൽ സച്ചിൻ ദേവിനേക്കാൾ 86 വോട്ടിന്‍റെ ലീഡ് പിടിച്ച് ധർമജൻ ബോൾഗാട്ടി. പാലക്കാട് 2200 വോട്ടിന് ഇ ശ്രീധരൻ മുന്നിൽ. കൊട്ടാരക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയേക്കാൾ കോൺഗ്രസ് സ്ഥാനാർഥി ആർ രശ്മി മുന്നിൽ. തൃത്താലയിൽ എംപി രാജേഷ് മുന്നിൽ.
09:13 May 02
കോഴിക്കോട് സൗത്തിൽ എൽഡിഎഫ് മുന്നിൽ
നേമത്തും പാലക്കാടും എൻഡിഎക്ക് ലീഡ്. കോഴിക്കോട് സൗത്തിൽ എൻഡിഎയുടെ ലീഡ് നഷ്ടമായി. മണ്ഡലത്തിൽ എൽഡിഎഫാണ് മുന്നിൽ. പേരാമ്പ്രയില ആദ്യലീഡ് എൽഡിഎഫിന് അനുകൂലം. ടിപി രാമചന്ദ്രൻ മുന്നിൽ. പീരുമേട്ടിൽ യുഡിഎഫ് 1200 വോട്ടിന് മുന്നിൽ. കൊല്ലത്ത് ബിന്ദു കൃഷ്ണ മുകേഷിനെ പിന്നിലാക്കി ലീഡ് നിലനിർത്തുന്നു. പൂഞ്ഞാറിൽ പിസി ജോർജ്ജിന് രണ്ടാം സ്ഥാനം.
എൽഡിഎഫ് 82
യുഡിഎഫ് 56
എൻഡിഎ 2
09:09 May 02
പാലായിൽ യുഡിഎഫ് ലീഡ്
കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ പാലായിൽ മാണി സി. കാപ്പൻ ലീഡ് ചെയ്യുന്നു.
09:08 May 02
1000 കടന്ന് കോന്നിയിൽ എൽഡിഎഫ്
1000 കടന്ന് കോന്നിയിൽ എൽഡിഎഫ്. അഡ്വ. കെ.യു ജനിഷ് കുമാറിന് ലീഡ്.
തുടക്കത്തിൽ ലീഡുണ്ടായിരുന്ന കോൺഗ്രസ് സ്ഥാനാർഥി കെ ബാബുവിനെ എം. സ്വരാജ് പിന്നിലാക്കിയിരുന്നു. എന്നാൽ, എൽഡിഎഫിന്‍റെ ലീഡ് മറികടന്ന് കെ ബാബു വീണ്ടും മുന്നിൽ.
09:01 May 02
നിലമ്പൂരിൽ വി.വി പ്രകാശിന് ലീഡ്
ജനവിധി അറിയും മുമ്പേ വിടവാങ്ങിയ കോൺഗ്രസ് സ്ഥാനാർഥി വി.വി പ്രകാശിന് നിലമ്പൂരിൽ ലീഡ്. വാശിയേറിയ മത്സരം നടക്കുന്ന കോന്നിയിൽ കോൺഗ്രസ് സ്ഥാനാർഥി റോബിൻ പീറ്ററിന് ലീഡ്. ബിജെപിയുടെ കെ. സുരേന്ദ്രൻ, എൽഡിഎഫിന്‍റെ അഡ്വ. ജെനിഷ് കുമാർ എന്നിവരാണ് മത്സരരംഗത്തുള്ള പ്രധാന എതിർസ്ഥാനാർഥികൾ. അനിൽ അക്കരയേക്കാൾ എൽഡിഎഫിന്‍റെ സേവ്യർ ചിറ്റിലപ്പിള്ളി ലീഡ് ചെയ്യുന്നു. കോഴിക്കോട് സൗത്തിൽ എൻഡിഎക്ക് ലീഡ്.
എൽഡിഎഫ് 80
യുഡിഎഫ് 57
എൻഡിഎ 3
08:56 May 02
ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെയുള്ള എല്ലാ മണ്ഡലത്തിലും എൽഡിഎഫ് ലീഡ്
ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലമൊഴികെ ബാക്കി എട്ട് മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് ലീഡ്.
08:53 May 02
പാലക്കാട് എൻഡിഎ മുന്നിൽ
പാലക്കാട് എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരൻ ലീഡ് ചെയ്യുന്നു.
08:51 May 02
വിജയപ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി കെ ബാബു
വിജയപ്രതീക്ഷയോടെ കെ ബാബു. തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർഥിയാണ് കെ ബാബു. എം. സ്വരാജാണ് മണ്ഡലത്തിൽ എൽഡിഎഫിനായി മത്സര രംഗത്തുള്ളത്.
08:50 May 02
ചടയമംഗലത്ത് ചിഞ്ചുറാണി മുന്നിൽ
ചടയമംഗലത്ത് യുഡിഎഫിനെ പിന്നിലാക്കി ചിഞ്ചുറാണി മുന്നിൽ. കായംകുളത്ത് എൽഡിഎഫ് സ്ഥാനാർഥി പ്രതിഭക്ക് ലീഡ്.
08:45 May 02
ധർമജൻ ബോൾഗാട്ടി പിന്നിൽ, നേമത്ത് കുമ്മനം ലീഡ് നിലനിർത്തുന്നു
ബാലുശ്ശേരിയിൽ സിനിമാതാരം ധർമജൻ ബോൾഗാട്ടി പിന്നിൽ. ചടയമംഗലത്ത് യുഡിഎഫിനാണ് ലീഡ്. ത്രികോണപോരാട്ടം നടക്കുന്ന കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫിന് മുന്നിൽ. നേമത്ത് കുമ്മനം രാജശേഖരന് 400ലധികം വോട്ടിന്‍റെ ലീഡ്. ആറന്മുളയിൽ എൽഡിഎഫിന്‍റെ വീണ ജോർജ്ജിന് ലീഡ്.
എൽഡിഎഫ് 79
യുഡിഎഫ് 56
എൻഡിഎ 1
08:36 May 02
രമേശ് ചെന്നിത്തലക്ക് ലീഡ്, തവനൂരിൽ കെ.ടി ജലീൽ പിന്നിൽ
കൊല്ലത്ത് ലീഡ് മാറിമറയുന്നു. മുകേഷിനെ പിന്നിലാക്കി വീണ്ടും ബിന്ദു കൃഷ്ണ 90 വോട്ടിന് മുന്നിൽ. ഹരിപ്പാട് രമേശ് ചെന്നിത്തല മുന്നിൽ. മട്ടന്നൂർ മണ്ഡലത്തിൽ കെ.കെ ശൈലജക്ക് ലീഡ്. തവനൂരിൽ കെ.ടി ജലീൽ പിന്നിലായി.
എൽഡിഎഫ് 63
യുഡിഎഫ് 43
എൻഡിഎ 1
08:33 May 02
ജ്യോതികുമാർ ചാമക്കാലയുടെ ലീഡ് മറികടന്ന് ഗണേഷ് മുന്നിൽ
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നു. നേമത്ത് ബിജെപി സ്ഥാനാർഥി കുമ്മനത്തിന് ലീഡ്. തിരുവന്തപുരത്ത് വിഎസ് ശിവകുമാർ മുന്നിൽ. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയുടെ ലീഡ് മറികടന്ന് കെബി ഗണേഷ് കുമാർ മുന്നിലെത്തി.
08:28 May 02
വടകരയിൽ ഇലക്ട്രോണിക് വോട്ടുകൾ എണ്ണിത്തുടങ്ങി
വടകരയിൽ തപാൽ ബാലറ്റിലെ വോട്ടെണ്ണലിൽ ആർഎംപി സ്ഥാനാർഥി കെക രമയ്‌ക്ക് ലീഡ്. ഇലക്ട്രോണിക് വോട്ടുകൾ എണ്ണിത്തുടങ്ങി
08:24 May 02
ആദ്യഫല സൂചനയിൽ എൽഡിഎഫ് ലീഡ്
ശക്തമായ പോരാട്ടം നടക്കുന്ന കുണ്ടറയിൽ എൽഡിഎഫ് സ്ഥാനാർഥി മേഴ്സിക്കുട്ടിയമ്മക്ക് ലീഡ്. നേമത്ത് ലീഡ് നില മാറിമറയുന്നു. കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം മണ്ഡലത്തിലെ ആദ്യ സൂചനയിൽ എൽഡിഎഫ് സ്ഥാനാർഥി ആന്‍റണി രാജു മുന്നിൽ. വടകരയിൽ തപാൽ വോട്ടെണ്ണുമ്പോൾ കെ.കെ രമ മുന്നിൽ. തവനൂറിൽ കെ.ടി ജലീൽ മുന്നിൽ
എൽഡിഎഫ് 41
യുഡിഎഫ് 27
എൻഡിഎ 1
08:17 May 02
നേമത്ത് എൽഡിഎഫ് ലീഡ്, പിണറായി ധർമടത്ത് മുന്നിൽ
പിണറായി ധർമത്ത് 110 വോട്ടുകൾക്ക് മുന്നിൽ. കൊല്ലത്ത് മുകേഷിനെ മറികടന്ന് കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണ ലീഡ് ചെയ്യുന്നു. നേമത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ശിവൻകുട്ടിക്ക് മേൽക്കൈ
എൽഡിഎഫ് 20
യുഡിഎഫ് 12
എൻഡിഎ 0
08:14 May 02
കോവളത്ത് യുഡിഎഫ് ലീഡ്
കൊട്ടാരക്കരയിലും വട്ടിയൂർക്കാവിലും ആറ്റിങ്ങലിലും എൽഡിഎഫ് മുന്നിൽ. കോവളത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. പത്ത് സീറ്റുകളിൽ ഇടതു മുന്നണിയും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.
08:11 May 02
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൽഡിഎഫും യുഡിഎഫും
വൈക്കത്ത് എൽഡിഎഫ് സ്ഥാനാർഥി സി.കെ ആശ മുന്നിൽ. മഞ്ചേശ്വരത്തും കരുനാഗപ്പള്ളിയിലും യുഡിഎഫ് മുന്നിൽ. പാലയിൽ ജോസ് കെ. മാണി മുന്നിൽ. മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ലീഡ് നിലനിർത്തുന്നു.
08:08 May 02
വിജയപ്രതീക്ഷയോടെ പിസി വിഷ്ണുനാഥ്
വിജയപ്രതീക്ഷയോടെ പിസി വിഷ്ണുനാഥ്. കുണ്ടറയിൽ എൽഡിഎഫ് വിജയം നേടുമെന്ന് വിഷ്ണുനാഥ് പറഞ്ഞു.
08:08 May 02
കോഴിക്കോട് നോർത്തിൽ എൽഡിഎഫ് മുന്നിൽ
ആദ്യഫല സൂചനയിൽ കോഴിക്കോട് നോർത്തിൽ എൽഡിഎഫ് ആറ് വോട്ടിന് മുന്നിൽ.
08:01 May 02
തപാൽ വോട്ടെണ്ണൽ ആരംഭിച്ചു
സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് എണ്ണുന്നത്.
07:58 May 02
ഉമ്മൻ ചാണ്ടി രാവിലെ ദേവാലയം സന്ദർശനം നടത്തി മടങ്ങി
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ പള്ളിയിൽ പ്രാർഥിച്ച് മടങ്ങി. പുതുപ്പള്ളി സ്ഥാനാർഥിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
07:53 May 02
കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ മൂന്ന് ഏജന്‍റുമാർക്ക് കൊവിഡ്
കോഴിക്കോട് നോർത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ചുമതലക്കെത്തിയ മൂന്ന് ഏജന്‍റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് പകരക്കാരെ നിയോഗിച്ചു.
07:41 May 02
വയനാട്ടിൽ യുഡിഎഫ് തന്നെയെന്ന് ടി സിദ്ദിഖ്
വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ടി സിദ്ദിഖ്.
07:33 May 02
യുഡിഎഫ് മികച്ച വിജയം നേടുമെന്ന് രമേശ് ചെന്നിത്തല
കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ പലയിടത്തും യുഡിഎഫ് അപ്രതീക്ഷിതമായ അട്ടിമറി വിജയം നേടുമെന്ന് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. രാവിലെ തന്നെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രതിപക്ഷനേതാവിന്‍റെ ക്യാമ്പ് ഓഫിസിലേക്ക് അദ്ദേഹം നീങ്ങി.
07:19 May 02
വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം ജില്ലയിൽ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചു. സ്‌ട്രോങ് റൂമുകൾ തുറന്നു. ആദ്യ റൗണ്ട് വോട്ടെണ്ണുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉടൻ കൗണ്ടിങ് ടേബിളുകളിൽ സജ്ജീകരിക്കും.
കോട്ടയം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥരും കൗണ്ടിങ് ഏജന്‍റുമാരും എത്തിത്തുടങ്ങി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൊവിഡ് ആന്‍റിജന്‍ പരിശോധനയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശോധന നടത്താൻ കഴിയാത്ത പോളിങ് ഉദ്യോഗസ്ഥർ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു വേണ്ടിയാണ് ക്രമീകരണം.
ഇടുക്കിയിൽ സ്ട്രോങ് റൂമുകൾ തുറന്നു. ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കൊവിഡ് ആന്‍റിജന്‍ പരിശോധനയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
06:37 May 02
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന്
നെഞ്ചിടിപ്പോടെ കേരളം… ജനവിധി അല്പ സമയത്തിനകം. ആദ്യ ഫലസൂചന പത്തുമണിയോടെ… സ്ട്രോങ് റൂമുകള്‍ ഉടൻ തുറക്കും.