തിരുവനന്തപുരം : എസ്.എസ്..എൽ സി പരീക്ഷയിൽ റെക്കോഡ് വിജയശതമാനം. 99.47 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം കൂടുതൽ.
42887 റെഗുലർ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 419651 വിദ്യാർഥികൾ ഉന്നതപഠനത്തിന് അർഹത നേടിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
121318 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കണ്ണൂർ(99.85). കുറവ് വയനാട്(98.13). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.97). കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട്(98.13).
മലപ്പുറത്താണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കുറവ് പത്തനംതിട്ടയിലും. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് പരീക്ഷ പൂർത്തിയാക്കിയത്.