തിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യക്കടലാസ് അച്ചടിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ അടക്കമുള്ള പ്രതികൾക്ക് ഒന്‍പത് വർഷം തടവും പന്ത്രണ്ടര ലക്ഷം പിഴയും. മുൻ സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ വി സാനു, മുൻ പരീക്ഷ ഭവൻ സെക്രട്ടറി എസ് രവീന്ദ്രൻ, പ്രിന്‍റേഴ്‌സ് ഉടമ അന്നമ്മ ചാക്കോ എന്നിവര്‍ക്കെതിരായാണ് ശിക്ഷ.
കേസിലെ നാലും, ആറും പ്രതികളായ എസ് രവീന്ദ്രൻ, വി സാനു എന്നിവർക്ക് നാല് വർഷവും രണ്ടാം പ്രതിയും പ്രിന്‍റേഴ്‌സ് ഉടമയുമായ അന്നമ്മ ചാക്കോയ്‌ക്ക് അഞ്ച് വർഷവുമാണ് ശിക്ഷ. കേസിലെ ഒന്ന്, അഞ്ച്, ഏഴ് പ്രതികൾ മരണപ്പെട്ടിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്‌ജി സനിൽ കുമാറിൻ്റെതാണ് വിധി. 1975 മുതൽ 2000 വരെ വിശ്വനാഥൻ പ്രിന്‍റേഴ്‌സിനായിരുന്നു എസ്.എസ്.എൽ.സി ചോദ്യക്കടലാസ് അച്ചടിക്കായി സർക്കാർ നൽകിയിരുന്നത്. ഇതിന്‍റെ മുതലാളിമാരായിരുന്ന രാജൻ വർഗീസ് എ ചാക്കോയും, സുബ്രമണ്യവുമാണ് ഒന്നും, മുന്നും പ്രതികൾ. ഈ പ്രതികള്‍ മരണപ്പെട്ടതാണ്.