കൊവിഡ് തീവ്രവ്യാപനം; എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും
കൊവിഡ് തീവ്രവ്യാപനം; എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം:കൊവിഡ് തീവ്രവ്യാപനത്തെ തുടർന്ന് എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മെയ് 5ന് നടത്താൻ നിശ്ചയിച്ചിരുന്ന ഐടി പ്രാക്ടിക്കൽ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.