കേരളം

kerala

ETV Bharat / state

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്.എസ്.എൽ.സി നാളെ - എസ്‌എസ്‌എൽസി പരീക്ഷ

പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SSLC date  Plus Two Exams date  SSLC Plus Two Exams 2022  എസ്‌എസ്‌എൽസി പരീക്ഷ  പ്ലസ് ടു പരീക്ഷ
എസ്‌എസ്‌എൽസി പരീക്ഷ 31 ന്; പ്ലസ് ടു പരീക്ഷ നാളെ

By

Published : Mar 29, 2022, 1:52 PM IST

Updated : Mar 30, 2022, 7:13 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ പൊതു പരീക്ഷകള്‍ ഇന്ന് (30.03.2022) തുടങ്ങും. പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഇന്നും എസ്‌എസ്‌എൽസി പരീക്ഷ നാളെയും ആംരഭിക്കും. പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4,32,436 വിദ്യാര്‍ഥികളാണ് ഇന്ന് പ്ലസ്ടു പരീക്ഷ എഴുതുന്നത്.

റഗുലര്‍ വിഭാഗത്തില്‍ 3, 65,871 വിദ്യാര്‍ഥികളും, പ്രൈവറ്റായി 20,768 പേരുമാണ് പരീക്ഷ എഴുതുന്നത്. 45,796 പേര്‍ ഓപ്പണ്‍ വിഭാഗത്തിലും പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2005 സെന്‍ററുകളാണ് ആകെയുള്ളത്.

ലക്ഷദ്വീപില്‍ 9 സെന്‍ററുകളും ഗള്‍ഫ് മേഖലയില്‍ 8 സെന്‍ററുകളും സജ്ജമാക്കിയിച്ചുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 339 പരീക്ഷ കേന്ദ്രങ്ങളിലായി 31,332 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ 26 വരെയാണ് പ്ലസ് ടു പരീക്ഷ. പ്രാക്‌ടിക്കല്‍ പരീക്ഷ മെയ് മൂന്നിനും ആരംഭിക്കും.

also read: പെട്രോള്‍ വില 110 കടന്നു: ഒൻപത് ദിവസത്തിനിടെ വര്‍ധിച്ചത് അഞ്ച് രൂപയിലധികം

പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെയാണ് പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. 4,27,407 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എവുതുന്നത്. ഏപ്രില്‍ 29 ന് എസ്എസ്എല്‍സി പരീക്ഷ അവസാനിക്കും. ഐടി പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ മേയ് 3 മുതല്‍ 10 വരെയും നടക്കും.

Last Updated : Mar 30, 2022, 7:13 AM IST

ABOUT THE AUTHOR

...view details