തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ് എൽ സി പരീക്ഷ ഫലം ജൂൺ 30നും ഹയർ സെക്കന്‍ഡറി പരീക്ഷ ഫലം ജുലൈ 10 നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷ ക്രമീകരണങ്ങളോടെയാണ് രണ്ടാം ഘട്ടം പരീക്ഷ നടത്തിയത്. വിവാദങ്ങള്‍ക്കിടയിലും എസ്.എസ്.എൽ.സി മൂല്യ നിർണയം തിങ്കളാഴ്ച പൂർത്തിയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ മെയ് അവസാനമാണ് ഫലപ്രഖ്യാപനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്രാവശ്യം കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണായതോടെ പരീക്ഷ നീണ്ടു പോവുകയായിരുന്നു.
എസ്.എസ്.എല്‍.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 30ന്; ഹയര്‍സെക്കന്‍ഡറി ഫലം ജൂലൈ 10ന് - ജൂലൈ 10ന്
ജൂലൈ അവസാന ആഴ്ചയോടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചേക്കും
കണ്ടെയ്മെന്‍റ് സോണുകളിലെ അധ്യാപകര്‍ക്ക് മാത്രമാണ് മൂല്യനിര്‍ണയ ക്യാമ്പുകളിലെത്താന്‍ കഴിയാതിരുന്നത്. എങ്കിലും സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ നേരത്തെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനാല്‍ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടു പോകേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ളവയുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ചെങ്കിലും പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാവാത്തതിനാല്‍ ക്ലാസുകള്‍ തുടങ്ങിയില്ല. ജൂലൈ അവസാന ആഴ്ചയോടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് സാധ്യത. ഹയര്‍സെക്കന്‍ഡറി പരീക്ഷഫലം ജൂലൈ 10ന് വരും. ബിരുദ ക്ലാസുകളിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് രണ്ടാം വാരത്തോടെ ആരംഭിച്ചേക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുക്കൊണ്ടായിരിക്കും പ്രവേശന നടപടികള്‍.
എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 13.74 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ആദ്യമായാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേ സമയം നടത്തിയത്. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗൾഫ് മേഖലകളിലെയും ഒമ്പത് വീതം കേന്ദ്രങ്ങളിലുമാണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 2032 കേന്ദ്രങ്ങളിലാണ് ഹയർ സെക്കന്‍ഡറി പരീക്ഷ നടത്തിയത്.