തിരുവനന്തപുരം: ശ്രവണ വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ എന്നീ വിഭാഗം വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷ വിജയിക്കുന്നതിന് വേണ്ടി മാത്രം ഓരോ വിഷയത്തിനും നൽകുന്ന 25% ഗ്രേസ് മാർക് ഇതര ഭിന്നശേഷി വിഭാഗക്കാർക്കും അനുവദിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.
ഇതര ഭിന്നശേഷി വിഭാഗക്കാർക്കും എസ്എസ്എൽസിക്ക് 25 ശതമാനം ഗ്രേസ് മാർക്കെന്ന് മന്ത്രി ശിവൻകുട്ടി - പരീക്ഷ വിജയിക്കുന്നതിന് വേണ്ടിയുള്ള ഗ്രേസ് മാര്‍ക്ക്
ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം ഗ്രേസ് മാർക്ക് അനുവദിക്കാനാണ് തീരുമാനം. 21 തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് ഗ്രേസ് മാർക്ക് നല്‍കുക.
ശ്രവണ വൈകല്യമുള്ളവര്‍ക്ക് ലഭിക്കുന്ന എസ് എസ് എല്‍ സി ഗ്രേസ് മാര്‍ക്ക്; കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക്
ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം ഗ്രേസ് മാർക്ക് അനുവദിക്കാനാണ് തീരുമാനം. 21 തരം വൈകല്യങ്ങൾ ഉള്ളവർക്കാണ് ഗ്രേസ് മാർക്ക് അനുവദിക്കുക. ഈ മേഖലയിൽ നിരവധികാലമായി നിലനിന്ന ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.