കേരളം

kerala

ETV Bharat / state

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതല്‍

രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും നടക്കും. 2226 വിദ്യാർഥികളാണ് സംസ്ഥാനത്ത് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ  sslc plus two Exam  sslc EXAM  കൊവിഡ് വ്യാപന ഭീതി  എസ്എസ്എൽസി പരീക്ഷാ  പ്ലസ് ടു പരീക്ഷ  Board Exam
കൊവിഡ് വ്യാപന ഭീതിക്കിടെ സംസ്ഥാനത്ത് നാളെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ

By

Published : Apr 7, 2021, 6:17 PM IST

Updated : Apr 7, 2021, 11:56 PM IST

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. വിവിധ കേന്ദ്രങ്ങളിലായി 868697 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്എസ്എൽസി പരീക്ഷയും നടക്കും. എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ ഏപ്രിൽ 12 വരെ ഉച്ചയ്ക്ക് ശേഷവും ഏപ്രിൽ 15 മുതൽ രാവിലെയുമാണ് നടക്കുക. റമദാൻ നോമ്പ് പരിഗണിച്ചാണ് 15 ന് ശേഷമുള്ള പരീക്ഷ രാവിലെയാക്കിയത്. ഇന്ന് മുതൽ തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷ 1.40 മുതലാണ് ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലാണ് പരീക്ഷ. ഏപ്രിൽ 15 മുതൽ രാവിലെ 9.40 ന് പരീക്ഷ ആരംഭിക്കും.

422226 വിദ്യാർഥികളാണ് സംസ്ഥാനത്ത് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഇതിൽ 215660 പേർ ആൺകുട്ടികളും 206566 പേർ പെൺകുട്ടികളുമാണ്. 2947 പരീക്ഷ കേന്ദ്രങ്ങൾ ഇതിനോടകം സജ്ജമായി കഴിഞ്ഞു. ഹയർ സെക്കൻഡറി പരീക്ഷ രാവിലെ 9.40 മുതൽ തുടങ്ങും. 26 ന് അവസാനിക്കും. വിഎച്ച്എസ്സി പരീക്ഷ ഏപ്രിൽ ഒമ്പതിനും തുടങ്ങും.

Last Updated : Apr 7, 2021, 11:56 PM IST

ABOUT THE AUTHOR

...view details