കേരളം

kerala

ETV Bharat / state

എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത് ; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന - എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കുന്ന എഴുത്തുപരീക്ഷ രാവിലെയാണ് നടക്കുക

SSLC Exam time table released  Thiruvananthapuram todays news  എസ്.എസ്.എല്‍.സി പരീക്ഷ ടൈം ടേബിള്‍ തയ്യാര്‍  എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്  എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്  kerala SSLC Exam time table
എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്; വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്

By

Published : Mar 7, 2022, 3:31 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എഴുത്തുപരീക്ഷയും മാര്‍ച്ച് 10 മുതല്‍ 19 വരെ ഐ.ടി പ്രായോഗിക പരീക്ഷയും നടക്കും. രാവിലെ 9.45 മുതല്‍ 12.30 വരെയാണ് പരീക്ഷ സമയം.

എസ്.എസ്.എല്‍.സി ടൈം ടേബിള്‍

മാര്‍ച്ച് 31 : രാവിലെ 9.45 - 11.30 വരെ - ഒന്നാം ഭാഷ പാര്‍ട്ട് വണ്‍ മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാദമിക്), സംസ്‌കൃതം ഓറിയന്‍റല്‍ ഒന്നാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാദമിക്), അറബിക് ഓറിയന്‍റല്‍ ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)

ഏപ്രില്‍ ആറ് ബുധന്‍ : 9.45 മുതല്‍ 12.30 വരെ - രണ്ടാം ഭാഷ ഇംഗ്ലീഷ്

ഏപ്രില്‍ എട്ട് വെള്ളി : 9.45 11.30 - മൂന്നാം ഭാഷ, ഹിന്ദി/ജനറല്‍ നോളജ്

ഏപ്രില്‍ 12: 9.45 - 12.30 - സോഷ്യല്‍ സയന്‍സ്

ഏപ്രില്‍ 19: 9.45 - 12.30 - ഗണിതശാസ്ത്രം

ഏപ്രില്‍ 21: 9.45 - 11.30 - ഊര്‍ജതന്ത്രം

ഏപ്രില്‍ 25: 9.45 - 11.30 - രസതന്ത്രം

ഏപ്രില്‍ 27: 9.45 - 11.30 - ജീവശാസ്ത്രം

ഏപ്രില്‍ 29 : 9.45 - 11.30 ഒന്നാംഭാഷ പാര്‍ട്ട് രണ്ട് മലയാളം, തമിഴ്, കന്നഡ, സ്പെഷ്യല്‍ ഇംഗ്ലീഷ്, ഫിഷറീസ് സയന്‍സ് (ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്ക്) അറബിക് ഓറിയന്‍റല്‍ രണ്ടാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്), സംസ്‌കൃതം ഓറിയന്‍റല്‍ രണ്ടാം പേപ്പര്‍ (സംസ്‌കൃതം സ്‌കൂളുകള്‍ക്ക്)

മാര്‍ച്ച് 10 മുതല്‍ 19 വരെ - ഐ.ടി പ്രാക്‌ടിക്കല്‍ പരീക്ഷ

വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന

എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 4,21,887 പേര്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയപ്പോള്‍ ഇത്തവണ പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്‌തത് 4,26,967 പേരാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5,080 പേര്‍ കൂടുതലാണ്. 2016ന് ശേഷം ആദ്യമായാണ് തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് പരീക്ഷ എഴുതുന്നവരുടെ എണ്ണത്തില്‍ വര്‍ധന വരുന്നത്.

2015 ല്‍ പരീക്ഷ എഴുതിയവര്‍ 468243 പേര്‍ ആയിരുന്നെങ്കില്‍ 2016 ല്‍ ഇത് 473803 ആയി വര്‍ധിച്ചു. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായിരുന്നു പ്രവണത. ഇത്തവണ പ്രൈവറ്റായി 393 പേരും പരീക്ഷയെഴുതുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,41,479 പേരും എയ്‌ഡഡില്‍ 2,55,942 പേരും അണ്‍എയ്‌ഡഡില്‍ 29,546 പേരും പരീക്ഷയെഴുതും. മൊത്തം പരീക്ഷയെഴുതുന്നവരില്‍ 2,18,903 പേര്‍ ആണ്‍കുട്ടികളും 2,08,064 പേര്‍ പെണ്‍കുട്ടികളുമാണ്.

3,059 സ്‌കൂളുകള്‍ക്കായി 2,962 കേന്ദ്രങ്ങളിലാണ് (ഗവ.1166, എയ്‌ഡഡ് 1421, അണ്‍എയ്‌ഡഡ് 372 ) പരീക്ഷ. ഗള്‍ഫില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ 574 പേരും ലക്ഷദ്വീപില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ 882 പേരും പരീക്ഷയെഴുതും. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് ഇത്തവണയും മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ്. 2104 കുട്ടികള്‍. ഏറ്റവും കുറവ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാര്‍ക്കര എച്ച്.എം.എച്ച്.എസ്.എസിലാണ്. ഇവിടെ ഒരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതുന്നത്.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. മലപ്പുറം ജില്ലയില്‍ 78237 പേരും വിദ്യാഭ്യാസ ജില്ലയില്‍ 27485 പേരും പരീക്ഷയെഴുതും. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതുന്ന ജില്ല 10529 കുട്ടികള്‍ ഉള്ള പത്തനംതിട്ടയാണ്.

പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം ജില്ല തിരിച്ച്

തിരുവനന്തപുരം 35116

കൊല്ലം 30955

പത്തനംതിട്ട 10529

ആലപ്പുഴ 21953

കോട്ടയം 19480

ഇടുക്കി 11426

എറണാകുളം 32816

തൃശൂര്‍ 35964

പാലക്കാട് 39423

മലപ്പുറം 78237

കോഴിക്കോട് 43743

വയനാട് 12241

കണ്ണൂര്‍ 35281

കാസര്‍കോട് 19803

ALSO READ:കെഎസ്ആർടിസി ബസിലെ അതിക്രമം: കണ്ടക്‌ടർക്കെതിരെ അച്ചടക്ക നടപടിയെന്ന് ഗതാഗത മന്ത്രി

ABOUT THE AUTHOR

...view details