തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ (15.06.22) പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിക്കുക. 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്.
എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ - sslc result 2022 kerala date and time
പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം.

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യമുണ്ടായതിനാൽ ഇത്തവണ വിജയശതമാനം കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
keralaresults.nic.inഎന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭ്യമാകും.