തിരുവനന്തപുരം: ആറുമാസമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ഓട നിര്‍മാണം. ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന റോഡില്‍ ഓട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ജനം വലയുന്നു. പൊളിച്ചിട്ട ഓടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പ്രദേശത്ത് കച്ചവടം പോലും നടത്താനാകുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു. എത്രയും വേഗം നിർമാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഓട നിര്‍മാണം മുടങ്ങി; ജനങ്ങള്‍ ദുരിതത്തില്‍ - തിരുവനന്തപുരം ലേറ്റസ്റ്റ് ന്യൂസ്
തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ഓട നിര്‍മാണമാണ് മുടങ്ങിയിരിക്കുന്നത്. പൊളിച്ചിട്ടിരിക്കുന്ന ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ആറുമാസമായിട്ടും തീരാത്ത ഓടനിര്‍മാണത്തില്‍ വലഞ്ഞ് ജനം
പിടിസി ടവർ മുതൽ തമ്പാനൂർ റോഡ് വരെ 700 മീറ്റർ ദൂരമുള്ള ഓടയുടെ ഇരുവശത്തുമുള്ള നിര്‍മാണത്തിന് ഒരുകോടി 53 ലക്ഷമാണ് കരാർ തുക. ആദ്യഘട്ട നിർമാണത്തിന്‍റെ ബില്ല് മാറിക്കിട്ടാത്തതിനാൽ കരാറുകാരൻ നിര്‍മാണം നിർത്തിവച്ചതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. പ്രദേശവാസികള്‍ വീണ്ടും പ്രതിഷേധിച്ചതോടെ തിരുവനന്തപുരം നഗരസഭ മേയർ വി.കെ പ്രശാന്ത് സ്ഥലത്തെത്തി നിര്‍മാണം അതിവേഗം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Last Updated : Oct 23, 2019, 6:26 PM IST