ശ്രീറാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി - Sriram's bail plea has been postponed
ശ്രീറാമിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള പ്രൊഡക്ഷൻ വാറന്‍റ് പൊലീസ് കോടതിയിൽ ഹാജരാക്കി
ശ്രീറാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി
തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്‍റെ മരണത്തില്‍ പൊലീസ് പ്രതിചേർത്ത ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ശ്രീറാമിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള പ്രൊഡക്ഷൻ വാറന്‍റ് പൊലീസ് കോടതിയിൽ ഹാജരാക്കി. രാഷ്‌ട്രീയ- മാധ്യമ സമ്മർദം കൊണ്ടാണ് കേസെന്ന് ശ്രീറാമിന്‍റെ അഭിഭാഷകൻ പറഞ്ഞു. കസ്റ്റഡി അപേക്ഷ പരിഗണിക്കരുതെന്നും ശ്രീറാമിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.