തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് തിരുവനന്തപുരം ആര്‍ ടി ഒ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന നിയമപ്രകാരം 15 ദിവസത്തെ കാലാവധി നല്‍കിയിരുന്ന നോട്ടീസ് ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു - Sreeram Venkitaramans driving licence suspended
മോട്ടോര്‍ വാഹന നിയമപ്രകാരം 15 ദിവസത്തെ കാലാവധി നല്‍കിയിരുന്ന നോട്ടീസ് ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
![ശ്രീറാം വെങ്കിട്ടരാമന്‍റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4179611-thumbnail-3x2-sri.jpg)
ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ശ്രീറാമിന്‍റെയും കാറില്‍ ഒപ്പമുണ്ടായിരുന്ന യുവതി വഫ ഫിറോസിന്‍റെയും ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. പിന്നീട് നടപടി വൈകുന്നതായി ആക്ഷേപമുയര്‍ന്നു. ശ്രീറാം നേരിട്ട് നോട്ടീസ് കൈപ്പറ്റുകയോ വിശദീകരണം നല്‍കുകയോ ചെയ്യാത്തതിനാലാണ് സസ്‌പെന്‍ഡ് ചെയ്യാത്തത് എന്നായിരുന്നു ആദ്യം മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ നോട്ടീസ് കാലാവധി തീര്‍ന്നതോടെ ശ്രീറാമിന്‍റെ വിശദീകരണത്തിന് കാത്ത് നില്‍ക്കാതെ നടപടിയെടുക്കുകയായിരുന്നു. അതേസമയം വഫ ഫിറോസിന് വീണ്ടും നോട്ടീസ് നല്‍കി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്. നേരത്തെ നോട്ടീസ് അയച്ചപ്പോള്‍ വഫ കൈപ്പറ്റിയിരുന്നില്ല.