തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാകണം. കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. രണ്ടാം പ്രതിയായ വഫാ ഫിറോസും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ടത്.
കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം ഇന്ന് കോടതിയിൽ ഹാജരാകും - കെ.എം ബഷീറിന്‍റെ മരണം
കേസിൽ ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമർപ്പിച്ചു. ശ്രീറാം അമിതവേഗത്തിൽ വാഹനം ഓടിച്ചുവെന്നും അപകടം നടന്നപ്പോൾ മുതൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രം
![കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം ഇന്ന് കോടതിയിൽ ഹാജരാകും Sreeram venkitaraman today at court Sreeram venkitaraman at court കെ.എം ബഷീറിന്‍റെ മരണം ശ്രീറാം ഇന്ന് കോടതിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6181509-thumbnail-3x2-sreeram.jpg)
ശ്രീറാം
കേസിൽ ക്രൈംബ്രാഞ്ച് അന്തിമ കുറ്റപത്രം സമർപ്പിച്ചു. ശ്രീറാം അമിതവേഗത്തിൽ വാഹനം ഓടിച്ചുവെന്നും അപകടം നടന്നപ്പോൾ മുതൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ മൂന്ന് മണിക്കാണ് തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപം കെ.എം ബഷീറിന്‍റെ മരണത്തിന് കാരണമായ അപകടം നടന്നത്. മദ്യലഹരിയിലാണ് ശ്രീറാം വാഹനം ഓടിച്ചിരുന്നതെന്ന് ആരോപണമുയർന്നിരുന്നു.