കേരളം

kerala

ETV Bharat / state

ശ്രീകാര്യത്ത് മരിച്ചത് വർക്കല സ്വദേശി; കാണാതായത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ - trivandrum murder

വർക്കല ചാവടിമുക്ക് സ്വദേശി ഷൈജു (40) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വർക്കലയില്‍ നടന്ന സംഘർഷത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് ഷൈജു.

ശ്രീകാര്യത്ത് കൊലപാതകം  യുവാവ് മരിച്ച നിലയില്‍  തിരുവനന്തപുരം കൊലപാതകം  ശ്രീകാര്യം ബാങ്കിന് സമീപം മൃതദേഹം  sreekaryam murder  youth death trivandrum  trivandrum murder  sreekaryam bank news
ശ്രീകാര്യത്ത് മരിച്ചത് വർക്കല സ്വദേശി; കാണാതായത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ

By

Published : Jun 15, 2020, 5:06 PM IST

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. വർക്കല ചാവടിമുക്ക് സ്വദേശി ഷൈജു (40) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് വർക്കലയില്‍ നടന്ന സംഘർഷത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് ഷൈജു. ഇയാളുടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വർക്കലയിലെ സംഘർഷത്തിൽ പരിക്കേറ്റതിനെ തുടർന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇയാളെ കാണാതാവുകയായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു.

ശ്രീകാര്യത്ത് മരിച്ചത് വർക്കല സ്വദേശി; കാണാതായത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ

നേരത്തെ സംഘർഷത്തിൽ ഉണ്ടായ മുറിവുകൾക്ക് പുറമെ മൂക്കിലും ശരീരത്തിലും പരിക്കുകളുണ്ട്. രണ്ട് ബഹുനില കെട്ടിടങ്ങളുടെ ഇടയിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത വിധത്തിൽ കയറിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കൂടാതെ രണ്ട് കെട്ടിടങ്ങളുടെയും പടി കെട്ടിലും പുറത്തെ എസി യൂണിറ്റുകളിലും ഉൾപ്പെടെ രക്തക്കറകൾ കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം.

ഒന്നര വർഷം മുൻപ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഷൈജു വർക്കലയിലെ റിസോർട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. ശ്രീകാര്യം ജംഗ്‌ഷന് സമീപം പ്രവാസിയായ ഡോ.ഷാജിയുടെ ഉടമസ്ഥതയിലുള്ള പുതുവലിൽ ബിൽഡിങ്ങിന്‍റെ പിറക് വശത്തെ 20 അടി ഉയരമുള്ള മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലെ ജീവനക്കാർ രാവിലെ എട്ട് മണിയോടെ സ്ഥാപനം തുറക്കുന്നതിനിടെ സ്റ്റെയർ കേസിൽ രക്തക്കറ കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ബാങ്കിന്‍റെ ശ്രീകാര്യം ശാഖ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ്. ഇവിടെ മുഴുവൻ സമയവും സെക്യൂരിറ്റി ജീവനക്കാരുണ്ട്. കയ്യിൽ ഇഞ്ചക്ഷൻ എടുക്കുവാൻ ഉപയോഗിക്കുന്ന കാനുല കണ്ടെത്തിയതോടെയാണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആളാകാമെന്ന സംശയത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ടത്.

കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്‍റ് കമ്മിഷണർ അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെ തെളിവ് ശേഖരിച്ചു. പൊലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടി കയറിയതിനെ തുടർന്ന് ഇവിടെ പൊലീസ് പരിശോധന നടത്തി. തുടർന്ന് ഉച്ചക്ക് 12.30 ഓടെ കഴക്കൂട്ടത്ത് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘത്തിന്‍റെ സഹായത്തോടെ താഴെയിറക്കിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് കഴക്കൂട്ടം സിഐ അഭിലാഷ് ഡേവിഡ് അറിയിച്ചു.

ABOUT THE AUTHOR

...view details