മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ നടപടി. മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ആറ്റിങ്ങൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ കേസെടുത്തിരുന്നു.
മുസ്ലിം വിരുദ്ധ പരാമർശം ; ശ്രീധരൻ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്
ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നടപടി.
ശ്രീധരൻ പിള്ള
ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ ശ്രീധരൻ പിള്ള നടത്തിയ പരാമർശത്തിലാണ് കേസ്. 'ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരൻപിള്ളയുടെ വാക്കുകൾ. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.