തിരുവനന്തപുരം:കൊവിഡ്-19 പരിശോധനയ്ക്ക് സുരക്ഷിതമായി സ്രവം ശേഖരിക്കുന്നതിന് സ്വാബ് കളക്ഷന്‍ ബൂത്ത് വികസിപ്പിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍റ് ടെക്‌നോളജി. കൊവിഡ്-19 ബാധ സംശയിക്കുന്നവരുമായി നേരിട്ട് ഇടപഴകാതെ അവരുടെ തൊണ്ടയില്‍ നിന്ന് സ്രവം ശേഖരിക്കാമെന്നതാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍റ് ടെക്‌നോളജി വികസിപ്പിച്ച സ്വാബ് കളക്ഷന്‍ ബൂത്തിന്‍റെ പ്രത്യേകത. ടെലിഫോണ്‍ ബൂത്തിന് സമാനമായ സംവിധാനത്തിന് അകത്തിരുന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്രവം ശേഖരിക്കാം. ഇവര്‍ മറ്റ് വ്യക്തിഗത സുരക്ഷാ സജ്ജീകരണം ആവശ്യമില്ല. ലൈറ്റ്, ഫില്‍റ്ററോട് കൂടിയ ഫാന്‍, പ്ലാറ്റ്‌ഫോം, അള്‍ട്രാവയലറ്റ് ലൈറ്റ് എന്നിവ ബൂത്തിനകത്ത് സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ അകത്ത് കയറുന്നതിന് മുമ്പും ഇറങ്ങിയതിന് ശേഷവും ബൂത്ത് അണുവിമുക്തമാക്കുന്നതിനാണ് അള്‍ട്രാവയലറ്റ് ലൈറ്റ് ഒരുക്കിയിരിക്കുന്നത്.
അതിജീവനത്തിന്‍റെ പുതുവഴികൾ; നേരിട്ട് ഇടപഴകാതെ സ്രവം ശേഖരിക്കാൻ സ്വാബ് ബൂത്തുമായി ശ്രീചിത്ര - ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ടെലിഫോണ്‍ ബൂത്തിന് സമാനമായ സംവിധാനത്തിന് അകത്തിരുന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്രവം ശേഖരിക്കാം. ഇവര്‍ മറ്റ് വ്യക്തിഗത സുരക്ഷാ സജ്ജികരണം ആവശ്യമില്ല. ലൈറ്റ്, ഫില്‍റ്ററോട് കൂടിയ ഫാന്‍, പ്ലാറ്റ്‌ഫോം, അള്‍ട്രാവയലറ്റ് ലൈറ്റ് എന്നിവ ബൂത്തിനകത്ത് സജ്ജമാക്കിയിട്ടുണ്ട്.

സ്രവം ശേഖരിക്കുന്നതിന് മുമ്പും ശേഷവും കൈയുറയുടെ പുറംഭാഗം ബൂത്തിന് പുറത്ത് സജ്ജീകരിച്ചിട്ടുള്ള ആല്‍ക്കഹോള്‍ അടിസ്ഥാന അണുനാശിനി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ അണുവിമുക്തമാക്കാം. ശേഖരിക്കുന്ന സ്രവം പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തി തന്നെ ബൂത്തിന് പുറത്ത് തയ്യാറാക്കിയിട്ടുള്ള സാമ്പിള്‍ കളക്ഷന്‍ ബോക്‌സില്‍ വയ്ക്കണം. 240 സെന്‍റീമീറ്റര്‍ ഉയരവും 150 സെന്‍റീമീറ്റര്‍ നീളവും 120 സെന്‍റീമീറ്റര്‍ വീതിയുമാണ് ബൂത്തിനുള്ളത്. സ്ഥല ലഭ്യത അനുസരിച്ച് ബൂത്തിന്‍റെ വലുപ്പത്തില്‍ മാറ്റം വരുത്താന്‍ കഴിയും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സര്‍ജിക്കല്‍ മാസ്‌ക്, കൈയുറകള്‍ മുതലായവ വയ്ക്കുന്നതിനുള്ള സൗകര്യവും ചിത്ര സ്വാബ് കളക്ഷന്‍ ബൂത്തിലുണ്ട്.
ശ്രീചിത്രയിലെ സയന്‍റിസ്റ്റുമാരായ മുരളീധരന്‍ സി വി, ഡി.എസ്. നാഗേഷ് എന്‍ജിനീയര്‍മാരായ രമേഷ് ബാബു വി, സൗരഭ് എസ്. നായര്‍, അരവിന്ദ് കുമാര്‍ പ്രജാപതി, ഡോ. ശിവകുമാര്‍ കെ വി ജി, മെഡിക്കല്‍ ഡിവൈസസ് എന്‍ജിനീയറിംഗ് വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്ര സ്വാബ് കളക്ഷന്‍ ബൂത്ത് വികസിപ്പിച്ചെടുത്തത്.