കേരളം

kerala

ETV Bharat / state

കൊവിഡിനെ നേരിടാനുറച്ച് ശ്രീചിത്ര; അണുനശീകരണത്തിന് ഗേറ്റ്‌വേ

ഗേറ്റ്‌വേയിലെ സെൻസറുകൾ വ്യക്തി ചേംബറിൽ പ്രവേശിക്കുന്നത് തിരിച്ചറിയുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. ഹൈഡ്രജൻ പെറോക്സൈഡ്‌ പുക വ്യക്തിയുടെ ശരീരം, കൈകൾ, വസ്ത്രങ്ങൾ എന്നിവ അണുവിമുക്തമാക്കുമ്പോൾ ചേംബറിലെ കീടാണുക്കളെ അൾട്രാവയലറ്റ് അടിസ്ഥാന സംവിധാനം നശിപ്പിക്കും.

തിരുവനന്തപുരം  ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേ  ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി  അൾട്രാവയലറ്റ്  പ്രവർത്തനം  40 സെക്കൻ്റ്  അള്‍ട്രാ വയലറ്റ്  sreechithra  gateway
ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേയുമായി തിരുവനന്തപുരം ശ്രീചിത്ര

By

Published : Apr 10, 2020, 5:02 PM IST

Updated : Apr 10, 2020, 7:14 PM IST

തിരുവനന്തപുരം: കൊവിഡ് 19 വൈറസിൽ നിന്ന് വ്യക്തികളെ അണുവിമുക്തമാക്കുന്നതിന്‌ ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേയുമായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി. അണുനശീകരണ പ്രവേശന കവാടമാണ് ശ്രീചിത്ര ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേ. ഒരു സമയം ഒരാളെ അണുവിമുക്തമാക്കാനായാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേയുമായി തിരുവനന്തപുരം ശ്രീചിത്ര

ഹൈഡ്രജൻ പെറോക്സൈഡ്‌ പുക ഉണ്ടാക്കുന്നതിനുള്ള സംവിധാനം, അൾട്രാവയലറ്റ് അടിസ്ഥാന അണുനശീകരണ ഉപകരണം എന്നിവയാണ് ഈ പ്രവേശന കവാടത്തിൻ്റെ പ്രധാന ഭാഗങ്ങൾ. ഹൈഡ്രജൻ പെറോക്സൈഡ്‌ പുക വ്യക്തിയുടെ ശരീരം, കൈകൾ, വസ്ത്രങ്ങൾ എന്നിവ അണുവിമുക്തമാക്കുമ്പോൾ ചേംബറിലെ കീടാണുക്കളെ അൾട്രാവയലറ്റ് അടിസ്ഥാന സംവിധാനം നശിപ്പിക്കും.

ഗേറ്റ്‌വേയിലെ സെൻസറുകൾ വ്യക്തി ചേംബറിൽ പ്രവേശിക്കുന്നത് തിരിച്ചറിയുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. ചേംബറിൻ്റെ അവസാനം വരെ നടന്ന്‌ പുറത്തിറങ്ങുന്നതോടെ വ്യക്തിയുടെ അണുനശീകരണം പൂർത്തിയാകും. ഇതോടെ അൾട്രാവയലറ്റ് ലൈറ്റ്‌ തെളിഞ്ഞ് ചേംബറിനെ അണുവിമുക്തമാക്കുകയും ചെയ്യുന്നു. നിശ്ചിത സമയത്തിന്‌ ശേഷം അടുത്തയാളിന്‌ പ്രവേശന കവാടത്തിൽ കയറാം. 40 സെക്കൻ്റ് സമയമാണ് ഈ പ്രവർത്തനങ്ങൾക്ക് ആവശ്യം. നിരീക്ഷണത്തിനായി പുറത്ത്‌ നിന്ന് കാണാവുന്ന ഗ്ലാസ്‌ പാനലുകൾ വശങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്‌.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ ഇന്‍സ്ട്രുമെൻ്റേഷന്‍ വിഭാഗം ശാസ്ത്രജ്ഞരായ ജിതിന്‍ കൃഷ്ണന്‍, വി. വി. സുഭാഷ് എന്നിവരാണ് ഈ സംവിധാനം രൂപകൽപന ചെയിതിരിക്കുന്നത്. ഇതുകൂടാതെ ചിത്ര യുവി ബേസ്‌ഡ് ഫെയ്‌സ്‌മാസ്‌ക് ഡിസ്‌പോസല്‍ ബിന്‍ എന്ന പേരിൽ ഉപയോഗശേഷം മാസ്‌കുകൾ ഉപേക്ഷിക്കാനും സംവിധാനം നിർമിച്ചിട്ടുണ്ട്. അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെയാണ് ഈ സംവിധാനവും സജ്ജമാക്കിയിരിക്കുന്നത്.

Last Updated : Apr 10, 2020, 7:14 PM IST

ABOUT THE AUTHOR

...view details