ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ വീണ്ടും ഡ്രോണ്‍; പൊലീസ് അന്വേഷണമാരംഭിച്ചു - ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
2019-06-29 10:30:27
ഇന്നലെ പുലര്‍ച്ചെയാണ് ഡ്രോണ്‍ കണ്ടെത്തിയത്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മേഖലയിൽ ആശങ്ക പരത്തി വീണ്ടും അജ്ഞാത ഡ്രോൺ. ഇന്നലെ പുലർച്ചെ നാലിന് പത്മതീർത്ഥ കുളത്തിനു മുകളിൽ കണ്ട ഡ്രോൺ വടക്കേ നട ഭാഗത്തു കൂടി കടന്നു പോകുന്നതു കണ്ടുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വിവരമറിയിക്കുകയായിരുന്നു. എന്നാൽ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലൊന്നും ഡ്രോണിന്‍റെ ദൃശ്യം പതിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നു മാസം മുൻപ് ഇത്തരത്തിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയെങ്കിലും തുമ്പൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.