കേരളം

kerala

ETV Bharat / state

ശ്രീ നാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ആറ് പ്രോഗാമുകള്‍ക്ക് യുജിസിയുടെ അംഗീകാരം - എസ് എന്‍ യൂണിവേഴ്‌സിറ്റി

Sree Narayana Open University Has Got UGC Recognition For Its Six Programmes: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആറ് പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം, കേരളത്തിലെ മറ്റു സര്‍വ്വകലാശാലകളുടെ എല്ലാ ഓപ്പൺ പ്രോഗ്രാമുകളും ഇനി ഒരു കുടക്കീഴിലാക്കും

SN open university  UGC Recognition  എസ് എന്‍ യൂണിവേഴ്‌സിറ്റി  മികച്ച കോഴ്‌സുകള്‍
Sree Narayana Open University Has Got UGC Recognition For Its Six Programmes

By ETV Bharat Kerala Team

Published : Jan 4, 2024, 8:41 PM IST

തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കോഴ്‌സു കൾക്കായി സംസ്ഥാന സർക്കാരിന് കീഴിൽ ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആറ് പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം(Sree Narayana Open University Has Got UGC Recognition For Its Six Programmes). ബി.സി.എ., ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. സൈക്കോളജി, ബി.എ. നാനോ എന്‍റര്‍പ്രണര്‍ഷിപ്പ് , എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് പുതുതായി യു.ജി.സിയുടെ അംഗീകാരം.

ഇവയിൽ ബി.എ നാനോ എന്‍റര്‍പ്രണര്‍ഷിപ്പ് കോഴ്സ് ഇന്ത്യയില്‍ ആദ്യമായാണ് യു.ജി.സി അംഗീകാരത്തോടെ ഒരു സര്‍വ്വകലാശാല ആരംഭിക്കുന്നത്.
ഇതോടെ സർവകലാശാലയുടെ 28 കോഴ്‌സുകൾക്ക് യു ജി സി അംഗീകാരം ലഭിച്ചു.

സ്റ്റാര്‍ട്ടപ്പുകളുടെ നടപ്പ് ഉള്ളടക്കത്തിന് ജനകീയ ഭാഷ്യമേകിക്കൊണ്ടാണ് ബി.എ നാനോ എന്‍റര്‍പ്രണര്‍ഷിപ്പ് കോഴ്സിന്റെ രൂപഘടന വിഭാവനംചെയ്തിട്ടുള്ളത്. പഠിതാക്കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴില്‍മേഖലയില്‍ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് ഈ കോഴ്‌സിന്‍റെ കാതല്‍. സൂക്ഷ്മ സംരംഭകരെ പ്രദാനംചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആരംഭം കുറിക്കുകയാണ് ഇതുവഴി സര്‍വ്വകലാശാല.

ഇന്ത്യയിലെ പതിന്നാലാമത്തെ ഓപ്പൺ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലേക്ക് പുതിയ കോഴ്‌സു കള്‍ കൂടി വരുന്നതോടെ കേരളത്തിലെ മറ്റു സര്‍വ്വകലാശാലകള്‍ നടത്തിവരുന്ന എല്ലാ ഓപ്പൺ പ്രോഗ്രാമുകളും ഇതിന്‍റെ കീഴിലേക്ക് കൊണ്ട് വരാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

ABOUT THE AUTHOR

...view details