തിരുവനനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമായി പിഎപിആർ കിറ്റുകൾ വികസിപ്പിച്ച് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ചൂടും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമാണ് പിപിഇ കിറ്റ് ഉപയോഗിക്കുന്ന ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രശ്നത്തിന് പരിഹാരമായാണ് ശ്രീ ചിത്രയുടെ പ്യൂരിഫൈയിങ് റെസിപറേറ്റർ കിറ്റ്.
ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമേകുന്ന പിഎപിആർ കിറ്റുമായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് - Sree Chitra Institute
ശ്വാസമെടുക്കാൻ പ്രയാസം ഉണ്ടാകാത്ത തരത്തിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പിഎപിആർ കിറ്റ് വൈറസ് ഫിൽട്ടർ ഉപയോഗിച്ച് അണുവിമുക്തമാക്കിയ വായു അകത്തേക്ക് പ്രവേശിപ്പിക്കുന്ന തരത്തിലാണ് നിർമാണം
![ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമേകുന്ന പിഎപിആർ കിറ്റുമായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തിരുവനനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പിഎപിആർ കിറ്റുമായി ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് Sree Chitra Institute with PAPR PAPR kit Sree Chitra Institute health workers](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9268009-thumbnail-3x2-new-ppe.jpg)
പൂർണമായും മുഖം മറയ്ക്കുന്ന രീതിയിലാണ് പുതിയ കിറ്റിന്‍റെ രൂപകൽപ്പന. ശ്വാസമെടുക്കാൻ പ്രയാസം ഉണ്ടാകാത്ത തരത്തിൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പിഎപിആർ കിറ്റ് വൈറസ് ഫിൽട്ടർ ഉപയോഗിച്ച് അണുവിമുക്തമാക്കിയ വായു അകത്തേക്ക് പ്രവേശിപ്പിക്കും. ഉച്ഛ്വാസ വായു മറ്റൊരു ഫിൽട്ടർ വഴി പുറത്തേക്ക് കളയുകയും ചെയ്യും. അനസ്തേഷ്യാ മെഷീനുകളിലും വെന്‍റിലേറ്ററുകളിലും ഉപയോഗിക്കുന്ന അംഗീകൃത വൈറസ് ഫിൽറ്റർ ഉപയോഗിക്കുന്നതിനാൽ അണുവിമുക്തമായ വായുവാണ് അകത്തേക്ക് പ്രവേശിപ്പിക്കുക.
ദിനംപ്രതി നിരവധി ആരോഗ്യ പ്രവർത്തകർ രോഗബാധിതരാകുന്ന സാഹചര്യത്തിൽ ഏറെ സഹായകമാകും പുതിയ കിറ്റ്. പൂർണ്ണമായി ചാർജ് ചെയ്ത് കിറ്റ് എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉപയോഗിക്കാം. ശ്രീ ചിത്രയിലെ പൊതുജനാരോഗ്യ വിദഗ്ധനായ ഡോക്ടർ പ്രവീൺ പൈയും ശ്രീ ചിത്രയിലെ സയന്‍റിഫിക്സും സംയുക്തമായാണ് പുതിയ കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.