തിരുവനന്തപുരം:കാട്ടാക്കട കുറ്റിച്ചലിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കായികാധ്യാപകൻ അറസ്‌റ്റിൽ. കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ അധ്യാപകനായ കുടവൂർ വേങ്ങോട് ഭാസ്‌കരവിലാസത്തിൽ ചന്ദ്രദേവ് (46)ആണ് പിടിയിലായത്.
ജില്ലാതലത്തിൽ പങ്കെടുത്ത കായിക മത്സരത്തിന്‍റെ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ സമീപിച്ചത്. കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് നെയ്യാർഡാം പൊലീസ് കേസെടുക്കുകയായിരുന്നു.