തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയ ജോലിക്കായി 45 ദിവസമായി സമരം ചെയ്തിരുന്ന കായികതാരങ്ങൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ തലത്തിൽ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം താൽക്കാലികമായി നിർത്താൻ കായിക താരങ്ങൾ തീരുമാനിച്ചത്. കായിക മന്ത്രി ഇ.പി ജയരാജന്‍റെ ഓഫീസിൽ നിന്നാണ് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിരിക്കുന്നത്. 45 ദിവസമായി സമരം നടത്തിയിരുന്ന കായികതാരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തല മുണ്ഡനം ചെയ്തും ശയന പ്രദക്ഷിണം ചെയ്തും സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഇവരുമായി സംസാരിച്ചത്. നാളത്തെ മന്ത്രിസഭായോഗത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തെത്തുമെന്ന് കായിക താരങ്ങൾ പറഞ്ഞു.
കായികതാരങ്ങൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചു
ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ തലത്തിൽ നിന്നും ഉറപ്പ് ലഭിച്ചതോടെയാണ് സമരം താൽക്കാലികമായി നിർത്താൻ കായിക താരങ്ങൾ തീരുമാനിച്ചത്.
കായികതാരങ്ങൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചു
സമരം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും കായിക താരങ്ങൾ എല്ലാം സെക്രട്ടേറിയറ്റിനു മുന്നിൽ തന്നെയുണ്ട്. ദേശീയ ഗെയിംസ് സംസ്ഥാനത്തിനായി മെഡൽ നേടിയ കായിക താരങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്ത സ്ഥിരം നിയമനത്തിനായി സമരം ചെയ്യുന്നത്.