കേരളം

kerala

'നിയമന വാഗ്‌ദാനം നൽകി സർക്കാർ വഞ്ചിച്ചു'; കായികതാരങ്ങളുടെ സമരം ആറാം ദിനം

By

Published : Dec 6, 2021, 2:53 PM IST

നിയമന വാഗ്‌ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കായികതാരങ്ങളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം  ആറാം ദിവസം. കായികമന്ത്രി അവകാശപ്പെടുന്ന നിയമനക്കണക്ക് പച്ചക്കള്ളമാണെന്ന് കായികതാരങ്ങൾ |Sports Quota Vacancy: Athletes Strike

Sports Quota Vacancy Kerala  Athletes Strike in front of the Secretariat  നിയമന വാഗ്‌ദാനം നൽകി വഞ്ചിച്ചു  കായികതാരങ്ങളുടെ സെക്രട്ടറിയേറ്റ്‌ സമരം
Sports Quota Vacancy Kerala: 'നിയമന വാഗ്‌ദാനം നൽകി സർക്കാർ വഞ്ചിച്ചു'; കായികതാരങ്ങളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആറാം ദിവസം

തിരുവനന്തപുരം:നിയമന വാഗ്‌ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കായികതാരങ്ങളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആറാം ദിവസം. കായികമന്ത്രി അവകാശപ്പെടുന്ന നിയമനക്കണക്ക് പച്ചക്കള്ളമാണെന്ന് കായികതാരങ്ങൾ പറഞ്ഞു. Sports Quota Vacancy: തങ്ങൾക്ക് ഏതോ സംഘടനയുടെ പിൻബലം ഉണ്ടെന്ന മന്ത്രിയുടെ ആരോപണവും താരങ്ങൾ തള്ളി. നിയമനം ലഭിക്കുന്നതുവരെ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുമെന്നും ഇവർ പറഞ്ഞു.

Sports Quota Vacancy Kerala: 'നിയമന വാഗ്‌ദാനം നൽകി സർക്കാർ വഞ്ചിച്ചു'; കായികതാരങ്ങളുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആറാം ദിവസം

Athletes Strike: 2010 - 14 കാലഘട്ടത്തിലെ കായിക താരങ്ങളാണ് വാഗ്‌ദാനം ചെയ്യപ്പെട്ട ജോലിക്കായി ഇപ്പോഴും സമരം തുടരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ അവസാന കാലത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് കായികതാരങ്ങൾ ആരോപിച്ചു. കാര്യം കഴിയുമ്പോൾ തള്ളിക്കളയുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

തങ്ങളെ ഒരു സംഘടനയും പിന്തുണച്ചിട്ടില്ല. ആറുദിവസം സമരം ചെയ്‌തിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ല. തങ്ങളെ കാണാമെന്ന് മന്ത്രി പറഞ്ഞതിനു ശേഷമാണ് ചില സംഘടനകൾ പിന്തുണയുമായി വന്നത്. അവരുടെ പിന്തുണ ഇനി ആവശ്യമില്ല. സ്പോർട്‌സ്‌ കൗൺസിൽ ഇതുവരെ തങ്ങളോട്‌ സംസാരിച്ചിട്ടില്ല. ജോലി നൽകിയതായി സർക്കാർ പറയുന്നത് പച്ചക്കള്ളമാണെന്നും നിയമന ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കായികതാരങ്ങൾ പറഞ്ഞു.

ALSO READ:മൂന്ന് മാസം ഉറങ്ങാതെ പബ്‌ജി കളി; ഓർമ നഷ്‌ടപ്പെട്ട് ഏഴാം ക്ലാസുകാരൻ

ABOUT THE AUTHOR

...view details