തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിൽ എത്തിക്കാൻ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ സംവിധാനം ഒരുക്കും. ട്രെയിന്‍ പുറപ്പെടുന്ന തിയതി സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ സംവിധാനം ഒരുക്കും; വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന - സര്‍ക്കാര്‍ പുറത്തിറക്കി
മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചിക്കും. ഇതര സംസ്ഥാനങ്ങില്‍ നിന്നും എത്തുന്നവരുടെ ക്വാറൻ്റൈന്‍ സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി
ആദ്യ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചിക്കും. ഇതര സംസ്ഥാനങ്ങില്‍ നിന്നും എത്തുന്നവരുടെ ക്വാറൻ്റൈന്‍ സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. ഡോക്ടര്‍ ബി. ഇക്ബാലിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ക്വാറൻ്റൈന്‍ സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതനുസരിച്ച് രോഗലക്ഷണമില്ലാത്തവര്‍ പരിശോധനക്ക് ശേഷം 14 ദിവസം വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയണം. രോഗ ലക്ഷണമുള്ളവരെ പിസിആര്‍ ടെസ്റ്റ് നടത്തി ആശുപത്രികളിലേക്ക് മാറ്റും. സംസ്ഥാനത്ത് വീടുകളിലെ നിരീക്ഷണം ഫലപ്രദമാണെന്നും സമിതി വിലയിരുത്തി.