തിരുവനന്തപുരം:ഓണക്കാലത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ (Special Train Service) അനുവദിച്ച് റെയില്‍വേ (Railway). ബെംഗളൂരുവില്‍ നിന്നും സെക്കന്തരാബാദില്‍ നിന്നുമാണ് പ്രത്യേക സര്‍വീസ് അനുവദിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ (Bengaluru) നിന്ന് രണ്ടും സെക്കന്തരാബാദില്‍ നിന്നും ഒരു സര്‍വീസുമാണ് ഓണക്കാലത്തേക്കായി റെയില്‍വേ അനുവദിച്ചത്. ഇതിന് പുറമെ ട്രെയിനുകളില്‍ പ്രത്യേക കോച്ചുകളും അനുവദിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്നും അനുവദിച്ച ട്രെയിന്‍ കൊച്ചുവേളിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഒന്ന് ഇന്ന് (ഓഗസ്റ്റ് 24) ഉച്ചയ്‌ക്ക് സര്‍വീസ് ആരംഭിച്ചു. സേലം, ഇ റോഡ്, പാലക്കാട്, കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രെയിന്‍ വെള്ളിയാഴ്‌ച (ഓഗസ്റ്റ് 25) രാവിലെ 7.15ന് കൊച്ചുവേളിയിലെത്തും. തുടര്‍ന്ന് വൈകിട്ട് തിരിച്ചും സര്‍വീസ് നടത്തും.
ബെംഗളൂരുവില്‍ നിന്ന് അനുവദിച്ചിട്ടുള്ള രണ്ടാമത്തെ ട്രെയിന്‍ (Train) ഓഗസ്റ്റ് 28ന് സര്‍വീസ് നടത്തും. രാവിലെ ഏഴ് മണിക്ക് ബെംഗളൂരുവില്‍ (Bengaluru) നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11.45ന് കൊച്ചുവേളിയിലെത്തും. തുടര്‍ന്ന് ഓഗസ്റ്റ് 29ന് രാത്രി 7.45ന് തിരിച്ചും സര്‍വീസ് നടത്തും.
സെക്കന്തരാബാദില്‍ നിന്നും സര്‍വീസ് നടത്തുന്ന ട്രെയിന്‍ (Train) വെള്ളിയാഴ്‌ച (ഓഗസ്റ്റ് 25) പുറപ്പെടും. വൈകുന്നേരം 5.50ന് സെക്കന്തരാബാദില്‍ നിന്നും ആരംഭിക്കുന്ന സര്‍വീസ് (Service) ശനിയാഴ്‌ച (ഓഗസ്റ്റ് 26) രാത്രി 11 മണിക്ക് കൊല്ലത്ത് എത്തും. ഈ സര്‍വീസും കടന്ന് പോകുന്നത് കോട്ടയം വഴിയാണ്. ശനിയാഴ്‌ച കൊല്ലത്തെത്തുന്ന ട്രെയിന്‍ ഞായറാഴ്‌ച (ഓഗസ്റ്റ് 27) തിരിച്ച് സെക്കന്തരാബാദിലേക്കും സര്‍വീസ് നടത്തും.
ഓണക്കാലത്തേക്ക് അനുവദിച്ച പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ക്ക് (Special Train Service) പുറമെ സ്ഥിരമായി സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പ്രത്യേക കോച്ചുകളും അനുവദിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നും കൊച്ചുവേളിയിലേക്ക് ഇന്നും (ഓഗസ്റ്റ് 24) ശനിയാഴ്‌ചയും (ഓഗസ്റ്റ് 26) സര്‍വീസ് നടത്തുന്ന ഹംസഫര്‍ എക്‌സ്‌പ്രസില്‍ (Humsafar Express) ഒരു സ്ലീപ്പര്‍ കോച്ചാണ് (Sleeper Coach) പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്. കൂടാതെ തിരുവനന്തപുരം മധുര അമൃത എക്‌സ്‌പ്രസില്‍ (Amrita Express) ഇന്നും (ഓഗസ്റ്റ് 24) വ്യാഴാഴ്‌ചയും (ഓഗസ്റ്റ് 31) ഒരു പ്രത്യേക സ്ലീപ്പര്‍ കോച്ചും (Sleeper Coach) അനുവദിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 26ന് കന്യാകുമാരി പൂനെ എക്പ്രസിലും (Pune Express) ഓഗസ്റ്റ് 25, 26, 27 ദിവസങ്ങളില്‍ ചെന്നൈ ഗുരുവായൂര്‍ എക്പ്രസിലും ഓഗസ്റ്റ് 27ന് തഞ്ചാവൂര്‍ ചെന്നൈ എക്‌മോര്‍ എക്‌സ്പ്രസിലും ഓരോ സ്ലീപ്പര്‍ കോച്ചുകള്‍ (Sleeper Coach) അനുവദിച്ചിട്ടുണ്ട്.
ട്രെയിനുകള്‍ക്ക് പ്രത്യേക സ്‌റ്റോപ്പുകളും (Special stop for trains):ഓണക്കാലത്ത് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ക്ക് (Special Train) നിലവിലെ സ്‌റ്റോപ്പുകള്‍ക്ക് പുറമെ പന്‍വേല്‍, റോഹ എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ലോകമാന്യ തിലക് എറണാകുളം തുരന്തോ എക്‌സ്പ്രസിനാണ് പന്‍വേലിലും റോഹയിലും പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.