കേരളം

kerala

ETV Bharat / state

വാളയാര്‍ പോക്സോ കേസ് തുടരന്വേഷണത്തിന് പ്രത്യേകസംഘം - റെയില്‍വേ എസ്.പി.

റെയില്‍വേ എസ്.പി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലാണ് പ്രത്യക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്

വാളയാര്‍ കേസ് തുടരന്വേഷണത്തിന് പ്രത്യേകസംഘം  വാളയാര്‍ കേസ് തുടരന്വേഷണം  വാളയാര്‍ കേസ്  വാളയാര്‍  തിരുവനന്തപുരം  പാലക്കാട്  ലോക്‌നാഥ് ബെഹ്‌റ  Special team to investigate Walayar case  Special team for Walayar case  Walayar case  Walayar  palakkad  thiruvananthapuram  palakkad  loknath behra  റെയില്‍വേ എസ്.പി.  ആര്‍.നിശാന്തിനി
വാളയാര്‍ കേസ് തുടരന്വേഷണത്തിന് പ്രത്യേകസംഘം

By

Published : Jan 19, 2021, 5:31 PM IST

തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസിന്‍റ തുടരന്വേഷണത്തിന് പ്രത്യക സംഘത്തെ നിയോഗിച്ച് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ. റെയില്‍വേ എസ്.പി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി. എ.എസ്. രാജു, കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹേമലത എം. എന്നിവരെയും പ്രത്യക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാളയാര്‍ കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചത്. സഹോദരിമാരുടെ മരണം സംബന്ധിച്ച അന്വേഷണം പൊലീസ് അട്ടിമറിച്ചുവെന്ന് പെണ്‍കുട്ടികളുടെ മാതാവ് ആരോപിച്ചിരുന്നു. ഇത് ഉന്നയിച്ച് അവര്‍ നല്‍കിയ ഹര്‍ജിയിലാണ് പുനരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായത്. മാതാപിതാക്കളുടെ അഭ്യര്‍ഥനമാനിച്ച് കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details