കളിയിക്കാവിള കൊലപാതക കേസ് എൻഐഎക്ക് കൈമാറി - കളിയിക്കാവിള കൊലപാതകം
തമിഴ്‌നാട് സർക്കാരിന്‍റെ നിർദേശപ്രകാരമാണ് കേസ് എൻഐഎക്ക് കൈമാറിയത്
ചെന്നൈ: കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ചുകൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക്(എൻഐഎ) കൈമാറി. കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ, കാഞ്ചീപുരം, സേലം എന്നിവിടങ്ങളിൽ നിന്നും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികൾക്ക് പൊലീസ് സിം കാർഡ് നൽകി സഹായിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അന്വേഷണത്തിൽ അബ്‌ദുൽ ഷമീം (29), തൗഫീക്ക് (27) എന്നീ പ്രധാന പ്രതികളെ ബാഗ്ലൂർ സ്‌പെഷ്യൽ പൊലീസ് സംഘം അറസ്റ്റ് ചെയ്‌തിരുന്നു. തമിഴ്‌നാട് സർക്കാരിന്‍റെ നിർദേശപ്രകാരമാണ് കേസ് എൻഐഎക്ക് കൈമാറിയത്.