തിരുവനന്തപുരം: സൂക്ഷ്‌മ ചെറുകിട ഇടത്തരം മേഖലയ്ക്ക് സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പാക്കേജ്. എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള 3434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജിന് മന്ത്രിസഭ അനുമതി നല്‍കി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ ഒരു ധനസഹായവും പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഇതു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
എംഎസ്എംഇ പുനരുജ്ജീവനം: സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പാക്കേജ് - micro small and medium enterprises
എംഎസ്എംഇ മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള 3434 കോടിയുടെ വ്യവസായ ഭദ്രത പാക്കേജിന് മന്ത്രിസഭ അനുമതി നല്‍കി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യ സാമൂഹിക സുരക്ഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് വ്യക്തമായ പദ്ധതി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ സംസ്ഥാനത്തിന്‍റെ റവന്യു നഷ്‌ടം 6451 കോടിയാണ്. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജില്‍ കേന്ദ്ര ബഡ്ജറ്റില്‍ നിന്നും നാമ മാത്രമായ തുകയാണ് ചെലവാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതകാലത്തും ബാങ്കുകള്‍ വായ്പ കൊടുക്കുന്നതിന് മടിക്കുന്നു. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എഴുതി തള്ളണമെങ്കില്‍ കേന്ദ്ര സഹായം വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.