കേരളം

kerala

By

Published : Nov 15, 2019, 9:39 PM IST

Updated : Nov 15, 2019, 11:42 PM IST

ETV Bharat / state

കിഫ്ബി വഴി ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്: തോമസ് ഐസക്

പൊതുമരാമത്ത് വകുപ്പിന് കിഫ്ബി  വഴി അനുവദിച്ച 14000 കോടി രൂപ 20000 കോടി വരെ ആകാന്‍ സാധ്യതയുണ്ടെന്നും തോമസ് ഐസക് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കിഫ്ബി വഴി ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്: തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി വഴി ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് പൊതുമരാമത്ത് വകുപ്പിനാണെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുമരാമത്ത് വകുപ്പിന് കിഫ്ബി വഴി 14000 കോടി രൂപ അനുവദിച്ചു. ഇത് 20000 കോടി വരെ ആകാന്‍ സാധ്യതയുണ്ടെന്നും തോമസ് ഐസക് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

കിഫ്ബി വഴി ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്: തോമസ് ഐസക്

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയില്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. എസ്.എഫ്.ഐ കാലം മുതല്‍ക്കേ തുടരുന്ന ബന്ധമാണ്. സംസാര ശൈലിയില്‍ മാത്രമാണ് വ്യത്യാസമെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുവഴി കിഫ്ബി പണകൈമാറ്റം സാധ്യമല്ല. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്‍റേതായുള്ള കമ്പനി വഴി പണം വിതരണം ചെയ്യാമെന്നും തോമസ് ഐസക് അറിയിച്ചു.

കിഫ്ബി ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. സമൂഹ്യാഘാത പഠനം, പാരിസ്ഥിതിയാഘാത പഠനം, സാമ്പത്തിക പഠനം, റോഡിന്‍റെ വീതി സംബന്ധിച്ചുള്ള പഠനം എന്നിവ വിശകലനം ചെയ്തേ കിഫ്ബി തുടർനടപടികള്‍ സ്വീകരിക്കൂ. ഇത്തരം പഠനങ്ങള്‍ ഇപ്പോള്‍ നടക്കുന്നില്ല. പാലാരിവട്ടം പാലം അതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

Last Updated : Nov 15, 2019, 11:42 PM IST

ABOUT THE AUTHOR

...view details