കേരളം

kerala

ETV Bharat / state

കേരളം സ്നേഹമുള്ള നാട്; കൊവിഡിനെ ഒന്നിച്ച് നേരിടുമെന്ന് ഐശ്വര്യ ദോങ്ക്‌റേ ഐപിഎസ് - മുംബൈ സെന്‍റ് സേവ്യേഴ്‌സ് കോളജ്

ശംഖുമുഖം പൊലീസ് സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മിഷണർ ഐശ്വര്യ ദോങ്ക്‌റേ ഐപിഎസ് ഇടിവി ഭാരതിനോട്... കൊവിഡ് പ്രതിരോധവും കേരളം നല്‍കിയ അനുഭവങ്ങളും പങ്കുവെച്ച് ഐശ്വര്യ ദോങ്ക്‌റേ ഐപിഎസ്.

etv bharat special interview  aishwarya dongre ips  aishwarya dongre  aishwarya dongre interview  trivandrum ips officer  ഐശ്വര്യ ദോങ്ക്‌റേ ഐപിഎസ്  ശംഖുമുഖം പൊലീസ് സബ് ഡിവിഷന്‍  ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണർ  കൊവിഡ് പ്രതിരോധ പ്രവർത്തനം  യുവ ഐപിഎസ് ഉദ്യോഗസ്ഥ  സിവില്‍ സർവീസ് പരീക്ഷ  മുംബൈ സെന്‍റ് സേവ്യേഴ്‌സ് കോളജ്  ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം
കേരളം സ്നേഹമുള്ള നാട്; കൊവിഡിനെ ഒന്നിച്ച് നേരിടുമെന്ന് ഐശ്വര്യ ദോങ്ക്‌റേ ഐപിഎസ്

By

Published : May 1, 2020, 1:06 PM IST

തിരുവനന്തപുരം: 22-ാം വയസില്‍ ഐപിഎസ്... ഇപ്പോൾ കേരളത്തിന്‍റെ പ്രധാന തീരദേശ മേഖലയും തിരുവനന്തപുരം നഗരത്തിന്‍റെ ഭാഗവുമായ ശംഖുമുഖം പൊലീസ് സബ് ഡിവിഷനില്‍ അസിസ്റ്റന്‍റ് കമ്മിഷണർ. കേരളത്തില്‍ വെറും ആറ് മാസത്തെ മാത്രം അനുഭവപരിചയമുള്ള ഐശ്വര്യ ദോങ്ക്റേ ഐപിഎസ് ഇടിവി ഭാരതിനോട് സംസാരിക്കുമ്പോൾ വർഷങ്ങളുടെ അനുഭവപരിചയമുള്ള ഉദ്യോഗസ്ഥർക്ക് തുല്യമായിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തിന്‍റെ തീരദേശ മേഖലയില്‍ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ സജീവ ഇടപെടല്‍. അതിഥി തൊഴിലാളികൾക്ക് വേണ്ടി അവരുടെ ക്യാമ്പുകളില്‍ പോയി സംസാരിച്ചു. പ്രശ്‌നങ്ങൾ മനസിലാക്കി. ആവശ്യമായ കാര്യങ്ങൾ ചെയ്‌തു കൊടുത്തു. ഇത് ചാരിതാർഥ്യവും സംതൃപ്‌തിയും അതിലേറെ ആത്മവിശ്വാസവും നല്‍കിയെന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോങ്ക്‌റേ ഇടിവി ഭാരതിനോട് പങ്കുവെച്ചു.

കേരളം സ്നേഹമുള്ള നാട്; കൊവിഡിനെ ഒന്നിച്ച് നേരിടുമെന്ന് ഐശ്വര്യ ദോങ്ക്‌റേ ഐപിഎസ്

മലയാളികൾ സ്നേഹമുള്ളവരും ഉത്തരവാദിത്തത്തെ കുറിച്ച് ബോധമുള്ളവരുമാണെന്ന് ആദ്യ ശ്രമത്തില്‍ സിവില്‍ സർവീസ് പാസായ ഐശ്വര്യ ദോങ്ക്റേ പറയുന്നു. കൂട്ടായ പ്രവർത്തനത്തിലൂടെ കൊവിഡിനെ നേരിടാനും കേരളത്തെ മുന്നോട്ടുനയിക്കാനും കഴിയുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച ഐശ്വര്യ, തൊഴില്‍ സ്ഥലങ്ങളിലെ ലിംഗ വിവേചനം ആപേക്ഷികം മാത്രമാണെന്ന നിലപാടാണ് വ്യക്തമാക്കിയത്. പൊലീസിലെ കൃത്യനിര്‍വഹണത്തില്‍ വൈകാരികമായ സമീപനം പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുമെന്നും സഹായങ്ങൾക്ക് വേണ്ടി മുന്നിലെത്തുന്നവര്‍ അറിയിക്കുന്ന നന്ദിയാണ് ഏറ്റവും വലിയ അംഗീകാരമെന്നും ഐശ്വര്യ വിശ്വസിക്കുന്നു.

മുംബൈ സെന്‍റ് സേവ്യേഴ്‌സ് കോളജില്‍ നിന്നും ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം നേടിയ ഐശ്വര്യ 196-ാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. ഐപിഎസുകാരി എന്ന നിലയില്‍ തിരുവനന്തപുരമാണ് ആദ്യ തട്ടകം. തുടക്കത്തില്‍ മലയാളം ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഇപ്പോൾ അതൊരു പ്രശ്‌നമല്ല. സ്വന്തം നാടായ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗസാഹചര്യങ്ങൾ വഷളാകുന്നത് വിഷമകരമാണെന്ന് പറഞ്ഞ യുവ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തതില്‍ വിഷമമുണ്ടെങ്കിലും പരാതിയില്ല. ഇതെല്ലാം ജോലിയുടെ ഭാഗമാണ്. പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ എല്ലാത്തിനും മുകളിലാണ് രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയെന്നും ഐശ്വര്യ ദോങ്ക്റേ ഐപിഎസ് പറയുന്നു.

ABOUT THE AUTHOR

...view details