തിരുവനന്തപുരം: സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകൾക്കായി പ്രത്യേക കോടതികൾ ആരംഭിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കുറ്റവാളികൾക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാനും കേസ് നീളാതിരിക്കാനും വേണ്ടിയാണിത്. തദ്ദേശ വാർഡ് തലം വരെ ബോധവൽക്കരണം ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി സംവിധാനം ഉണ്ടാക്കും. സ്ത്രീധന പീഡനം ,ഗാർഹിക പീഡന കേസുകളിൽ പൊലീസ് ഫലപ്രദമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനായി നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രത്യേക കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എസ് പിമാർ പരാതി കേൾക്കും
സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളിലായി സ്ത്രീധന പീഡനത്തിരയായി സ്ത്രീകൾ ആത്മഹത്യ ചെയ്ത സംഭവം തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് പൊലീസ് മേധാവിമാരുെട നേത്യത്വത്തിൽ പരാതി പരിഹാര സംവിധാനം ആരംഭിച്ചിരുന്നു. അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പൊലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് സംവിധാനം.
അപരാജിത ഓണ്‍ലൈന്‍
വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം.
Also read: സ്ത്രീധന പീഡനം തടയാൻ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി