ചെക്ക്പോസ്റ്റുകളില്‍ പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഡിജിപി - loknath behra
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തി.
ചെക്ക്പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഡിജിപി
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്റ. തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.